റു​പേ കാ​ർ​ഡ് ഇ​നി യു​എ​ഇ​യി​ലും
Saturday, August 24, 2019 10:38 PM IST
അ​ബു​ദാ​ബി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റു​പേ കാ​ർ​ഡ് യു​എ​ഇ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ഇ​തോ​ടെ മി​ഡി​ൽ ഈ​സ്റ്റി​ൽ ഇ​ല​ക്‌​ട്രോ​ണി​ക് പേ​മെ​ന്‍റി​നാ​യി ഇ​ന്ത്യ​ൻ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കു​ന്ന ആ​ദ്യ രാ​ജ്യ​മാ​യി യു​എ​ഇ മാ​റി.

നേ​ര​ത്തെ, സിം​ഗ​പ്പൂ​രി​ലും ഭൂ​ട്ടാ​നി​ലും റു​പേ കാ​ർ​ഡ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. പേ​മെ​ന്‍റു​ക​ൾ​ക്ക് ത​ദ്ദേ​ശീ​യ സം​വി​ധാ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ർ​ബി​ഐ) 2012ലാ​ണ് റു​പേ കാ​ർ​ഡ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. എ​ല്ലാ ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളി​ലും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും റു​പേ കാ​ർ​ഡ് സ്വീ​ക​രി​ക്കും.

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ബി​സി​ന​സ് ഹ​ബ്ബാ​യ യു​എ​ഇ​യി​ൽ ഇ​ന്ത്യ​ക്കാ​ർ ഏ​റെ​യു​ണ്ട്. മാ​ത്ര​മ​ല്ല ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളും ഏ​റെ എ​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ റു​പേ കാ​ർ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ടൂ​റി​സം, വ്യാ​പാ​രം മു​ത​ലാ​യ​വ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​മെ​ന്ന് യു​എ​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വ്‌​ദീ​പ് സിം​ഗ് സൂ​രി ക​ഴി​ഞ്ഞ​യാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

2018ൽ 6000 ​കോ​ടി ഡോ​ള​റി​ന്‍റെ ക​ച്ച​വ​ട​മാ​ണ് യു​എ​ഇ​യും ഇ​ന്ത്യ​യും ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ 3000 കോ​ടി ഡോ​ള​റി​ന്‍റേ​ത് ക​യ​റ്റു​മ​തി​യും 3000 ഡോ​ള​റി​ന്‍റേ​ത് ഇ​റ​ക്കു​മ​തി​യു​മാ​ണ്. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന മോ​ദി വെ​ള്ളി​യാ​ഴ്ച​യാ​ണ് പാ​രീ​സി​ൽ​നി​ന്ന് യു​എ​ഇ​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ദ​ബി​യി​ലെ​ത്തി​യ​ത്. ഫ്രാ​ൻ​സ്, യു​എ​ഇ, ബ​ഹ​റി​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന പ​ട്ടി​ക​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.