ന​രേ​ന്ദ്ര മോ​ദി​ക്ക് യു​എ​ഇ​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി
Saturday, August 24, 2019 10:21 PM IST
അ​ബു​ദാ​ബി: യു​എ​ഇ​യു​ടെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഓ​ർ​ഡ​ർ ഓ​ഫ് സാ​യി​ദ് പു​ര​സ്കാ​രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഏ​റ്റു​വാ​ങ്ങി. യു​എ​ഇ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്യാ​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​നാ​ള​ത്തെ ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ൽ വ​ഹി​ച്ച പ​ങ്കി​നെ മാ​നി​ച്ചാ​ണ് പു​ര​സ്കാ​രം. ഈ ​പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര മോ​ദി.

നേ​ര​ത്തെ, അ​ബു​ദാ​ബി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​വ​ദീ​പ് സിം​ഗ് സൂ​രി​യും ചേ​ർ​ന്നു സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.