സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്
Saturday, August 24, 2019 9:15 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചി​ല ജി​ല്ല​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ജി​ല്ല​ക​ളി​ലാ​ണ് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഓ​ഗ​സ്റ്റ് 25ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ഓ​ഗ​സ്റ്റ് 26ന് ​മ​ല​പ്പു​റം, ഇ​ടു​ക്കി, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ഓ​ഗ​സ്റ്റ് 27ന് ​ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, ഓ​ഗ​സ്റ്റ് 28ന് ​കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത.

സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പാ​ണ് ഇ​തു സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.