സാ​ൾ​ട്ട്ലേ​ക്കി​ൽ ഇ​തി​ഹാ​സം ര​ചി​ച്ച് ഗോ​കു​ലം എ​ഫ്സി; മോ​ഹ​ൻ ബ​ഗാ​നെ 2-1ന് ​കെ​ട്ടു​കെ​ട്ടി​ച്ചു
Saturday, August 24, 2019 7:50 PM IST
കോ​ൽ​ക്ക​ത്തെ: വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തി​ന് കി​രീ​ട നേ​ട്ട​ത്തി​ന്‍റെ പ​കി​ട്ട​ണി​യി​ച്ച് ഗോ​കു​ലം എ​ഫ്സി ഡ്യൂ​റ​ന്‍റ് ക​പ്പ് സ്വ​ന്ത​മാ​ക്കി. 2-1ന് ​സ​ർ​വ​പ്ര​താ​പി​ക​ളാ​യ മോ​ഹ​ൻ ബ​ഗാ​നെ കെ​ട്ടു​കെ​ട്ടി​ച്ചാ​ണ് ഗോ​കു​ലം ഇ​തി​ഹാ​സ​സ​മാ​ന​മാ​യ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

ഇ​ര​ട്ട ഗോ​ൾ നേ​ടി​യ മാ​ർ​ക്ക​സ് ജോ​സ​ഫാ​ണ് ഗോ​കു​ല​ത്തി​ന് സ്വ​പ്ന​തു​ല്യ​മാ​യ നേ​ട്ടം സ​മ്മാ​നി​ച്ച​ത്. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി ടൈ​മി​ലും 52ാം മി​നി​റ്റി​ലു​മാ​ണ് ക്യാ​പ്റ്റ​ൻ മാ​ർ​ക്ക​സ് ജോ​സ​ഫ് കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​ത്തെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ 63 ശ​ത​മാ​ന​വും പ​ന്ത് കൈ​വ​ശം വ​ച്ചി​ട്ടും 16 ത​വ​ണ കി​രീ​ടം ചൂ​ടി​യ ബ​ഗാ​ന് ഒ​രു ഗോ​ൾ മാ​ത്ര​മാ​ണ് മ​ട​ക്കാ​നാ​യ​ത്. 64-ാം മി​നി​റ്റി​ൽ സാ​ൽ​വ​ദോ​ർ പെ​ര​സ് മാ​ർ​ട്ടി​ന​സി​ന്‍റെ വ​ക​യാ​യി​രു​ന്നു ആ ​ഏ​ക ഗോ​ൾ. ബ​ഗാ​ൻ ഗോ​ളി ദേ​ബ്ജി​ത്ത് മ​ജും​ദാ​ർ ഹെ​ൻ​റി കി​സി​ക്കെ​യെ ഫൗ​ൾ ചെ​യ്ത​തി​ന് കി​ട്ടി​യ പെ​നാ​ൽ​റ്റി​യാ​ണ് മാ​ർ​ക്ക​സ് ആ​ദ്യം ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.


ര​ണ്ടാം പ​കു​തി തു​ട​ങ്ങി ഏ​റെ വൈ​കാ​തെ ത​ന്നെ മാ​ർ​ക്ക​സ് ബ​ഗാ​ൻ ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ൽ വീ​ണ്ടും തീ​കോ​രി​യി​ട്ടു. മാ​ർ​ക്ക​സി​ന്‍റെ കി​ക്ക് ര​ണ്ടാ​മ​തും ല​ക്ഷ്യം ക​ണ്ടു. മാ​ർ​ക്ക​സി​ന്‍റെ ഇ​ട​ങ്കാ​ല​ൻ കി​ക്ക് ഗോ​ളി​യെ മ​റി​ക​ട​ന്ന് ബ​ഗാ​ൻ പോ​സ്റ്റി​ന്‍റെ ഇ​ട​തു മൂ​ല​യി​ലേ​ക്ക് പ​റ​ന്നി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റി​ലാ​കെ മാ​ർ​ക​സി​ന്‍റെ ഗോ​ൾ നേ​ട്ടം 11 ആ​യി.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ തോ​ല്‍​വി​യ​റി​യാ​തെ സെ​മി​യി​ലെ​ത്തി​യ കേ​ര​ള ടീം ​സെ​മി​യി​ൽ ക​രു​ത്ത​രാ​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ഷൂ​ട്ടൗ​ട്ടി​ല്‍ കീ​ഴ​ട​ക്കി​യാ​ണ് ഫൈ​ന​ലി​ലേ​ക്ക് കു​തി​ച്ചെ​ത്തി​യ​ത്. ഡ്യൂ​റ​ന്‍റ്സ് ക​പ്പ് നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ മാ​ത്രം കേ​ര​ള ടീ​മാ​ണ് ഗോ​കു​ലം എ​ഫ്സി. 1997ൽ‌ ​എ​ഫ്സി കൊ​ച്ചി​നാ​ണ് ഇ​തി​നു കേ​ര​ള​ത്തി​ന്‍റെ യ​ശ​സു​യ​ർ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.