വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യി​ൽ നി​രീ​ക്ഷ​ണം
Saturday, August 24, 2019 1:43 PM IST
റോ​ഹ്ത​ക്: ഹ​രി​യാ​ന സ​ർ​വ​ക​ലാ​ശ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രാ​ത്രി​യി​ൽ ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​താ​യി പ​രാ​തി. മ​ഹ​ർ​ഷി ദ​യാ​ന​ന്ദ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വ​ദ്യാ​ർ​ഥി​നി​ക​ളാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഹോ​സ്റ്റ​ലി​ൽ 2500 ഓ​ളം പെ​ൺ​കു​ട്ടി​ക​ളാ​ണു​ള്ള​ത്. ത​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പെ​ൺ​കു​ട്ടി​ക​ൾ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ര​ണ്ടാ​മ​തും ഡ്രോ​ൺ സാ​ന്നി​ദ്ധ്യം മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക​വാ​ട​ത്തി​നു മു​ന്നി​ൽ രാ​ത്രി​യി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ഡ്രോ​ണി​ന്‍റെ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ പ​റ​ഞ്ഞു.

പോ​ലീ​സും സ​ർ​വ​ക​ലാ​ശ​ല അ​ധി​കൃ​ത​രും എ​ത്തു​മ്പോ​ൾ ഡ്രോ​ൺ അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​വ​ർ പോ​യി​ക്ക​ഴി​യു​മ്പോ​ൾ വീ​ണ്ടും എ​ത്തും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 നും ​ഒ​ന്നി​നും ഇ​ട​യി​ൽ ഹോ​സ്റ്റ​ലി​നു സ​മീ​പം ഡ്രോ​ൺ ക​ണ്ട​താ​യും വി​ദ്യാ​ർ​ഥി​നി​ക​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.