കാ​ഷ്മീ​രി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ചു
Saturday, August 24, 2019 1:20 PM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​ൽ നി​യോ​ഗി​ച്ച സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ന​ന്ത്നാ​ഗി​ലെ സ​ദ​റി​ലാ​യി​രു​ന്നു സം​ഭ​വം. സി​ആ​ർ​പി​എ​ഫ് 40 ാം ബെ​റ്റാ​ലി​യ​നി​ലെ അ​സി.​ക​മാ​ൻ​ഡ​ന്‍റ് അ​ര​വി​ന്ദ് (33) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

സ​ർ​വീ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് സ്വ​യം നി​റ​യൊ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. 2014 ൽ ​ആ​ണ് അ​ര​വി​ന്ദ് സി​ആ​ർ​പി​എ​ഫി​ൽ ചേ​ർ​ന്ന​ത്. ഓ​ഗ​സ്റ്റ് 14 ന് ​ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​തി​നു പി​ന്നാ​ലെ 20 ന് ​ഭാ​ര്യ​യേ​യും ജോ​ലി സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നി​രു​ന്നു.

കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ത​മി​ഴ്നാ​ട്ടി​ലെ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​യാ​ണ് അ​ര​വി​ന്ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.