മോ​ദി​ക്ക് ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ല​ല്ല കോ​ൺ​ഗ്ര​സി​ന്‍റെ പ​ണി: കെ.​സി. വേ​ണു​ഗോ​പാ​ൽ
Saturday, August 24, 2019 12:31 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഗു​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ല​ല്ല കോ​ൺ​ഗ്ര​സി​ന്‍റെ പ​ണി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. മോ​ദി​യെ അ​നു​കൂ​ലി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തി​യ അ​ഭി​പ്രാ​യ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നേ​താ​ക്ക​ളു​ടെ മോ​ദി അ​നു​കൂ​ല പ​രാ​മ​ർ​ശം പാ​ർ​ട്ടി അ​ഭി​പ്രാ​യ​മ​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ലെ രാജ്യത്തെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യ​ട​ക്കമുള്ള വിഷയങ്ങളിൽ കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.