ബാ​ല​ഭാ​സ്ക​റു​ടെ അ​പ​ക​ട​മ​ര​ണം: കാ​ർ‌ ഓ​ടി​ച്ച​ത് അ​ർ‌​ജു​ൻ, മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തും
Saturday, August 24, 2019 12:25 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​മ്പോ​ള്‍ കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത് ഡ്രൈ​വ​ർ അ​ർ​ജു​ൻ ആ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച്. ഇ​തോ​ടെ അ​ർ​ജു​നെ​തി​രെ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യാ​ക്കു​റ്റം ചു​മ​ത്തും. ശാ​സ്ത്രീ​യ, സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ജു​നാ​ണ് കാ​ർ ഓ​ടി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. അ​ർ​ജു​ൻ കാ​ർ ഓ​ടി​ക്കു​ന്ന​ത് ക​ണ്ട​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

സ്റ്റി​യ​റിം​ഗി​ലെ​യും സീ​റ്റ് ബെ​ല്‍​റ്റി​ലെ​യും വി​ര​ല​ട​യാ​ളം, സീ​റ്റി​ലു​ണ്ടാ​യി​രു​ന്ന മു​ടി​യി​ഴ​ക​ള്‍, ര​ക്തം തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് കാ​ർ‌ ഓ​ടി​ച്ച​ത് അ​ർ‌​ജു​ൻ ത​ന്നെ​യെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ എ​ത്തി​യ​ത്.

നേ​ര​ത്തെ, അ​പ​ക​ട സ​മ​യ​ത്ത് ബാ​ല​ഭാ​സ്ക​റാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​ർ മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഡ്രൈ​വ​ർ ത​ന്നെ​യാ​ണ് വാ​ഹ​നം ഓ​ടി​ച്ച​തെ​ന്നാ​യി​രു​ന്നു ല​ക്ഷ്മി​യു​ടെ മൊ​ഴി. അ​പ​ക​ട സ​മ​യ​ത്ത് താ​നും കു​ഞ്ഞും വാ​ഹ​ന​ത്തി​ന്‍റെ മു​ൻ സീ​റ്റി​ൽ ഇ​രു​ന്നാ​ണ് യാ​ത്ര ചെ​യ്ത​തെ​ന്നും പി​റ്റേ​ദി​വ​സം പ​രി​പാ​ടി ഉ​ള്ള​തി​നാ​ൽ ബാ​ല​ഭാ​സ്ക​ർ പി​ൻ​സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു​വെ​ന്നും ല​ക്ഷ്മി മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ‌​ഷം സെ​പ്റ്റം​ബ​ർ 25ന് ​പു​ല​ർ​ച്ചെ​യാ​ണ് ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ ബാ​ല​ഭാ​സ്ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു വ​യ​സു​കാ​രി​യാ​യ മ​ക​ൾ തേ​ജ​സ്വി ബാ​ല സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ല​ഭാ​സ്ക​ർ ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ല​ക്ഷ്മി​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​ക്കു ശേ​ഷ​മാ​ണ് അ​വ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ച്ഛ​ൻ സി.​കെ. ഉ​ണ്ണി ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​നും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യ്ക്കും പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ക്ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.