ല​ഷ്ക​ർ ഭീ​ക​ര​നു​മാ​യി ബ​ന്ധം; തൃ​ശൂ​രി​ൽ സ്ത്രീ ​അ​റ​സ്റ്റി​ൽ
Saturday, August 24, 2019 11:53 AM IST
തൃ​ശൂ​ർ‌: ത​മി​ഴ്നാ​ട്ടി​ലെ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​രു സ്ത്രീ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ല​ഷ്ക​ർ ഭീ​ക​ര​രി​ലെ മ​ല​യാ​ളി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ഒ​ട്ടേ​റെ​പ്പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഭീ ​ക​ര​സം​ഘ​ത്തി​ലൊ​രാ​ൾ തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ​തി​നാ​ൽ തൃ​ശൂ​രി​ൽ പ്ര​ത്യേ​ക സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലു​മെ​ല്ലാം സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. മ​ഫ്ടി​യി​ലും പോ​ലീ​സ് പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യം തോ​ന്നു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക മു​ള്ള സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.