വി​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ 297നു ​പു​റ​ത്ത്
Friday, August 23, 2019 10:15 PM IST
നോ​ർ​ത്ത് സൗ​ണ്ട്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 297 റ​ൺ​സി​ന് പു​റ​ത്താ​യി. 203/6 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ക​ളി തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 94 റ​ൺ​സ് കൂ​ടി​യെ ചേ​ർ​ക്കാ​നാ​യു​ള്ളു. മൂ​ന്ന് റ​ൺ​സു​മാ​യി ര​ണ്ടാം ദി​നം ക്രീ​സി​ലെ​ത്തി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ഇ​ന്ത്യ​യെ 297ൽ ​എ​ത്തി​ച്ച​ത്. ജ​ഡേ​ജ 112 പ​ന്തു​ക​ളി​ൽ നി​ന്ന് 58 റ​ൺ​സ് നേ​ടി.

എ​ന്നാ​ൽ ജ​ഡേ​ജ​യ്ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഋ​ഷ​ഭ് പ​ന്തി​ന് നാ​ലു റ​ൺ​സ് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ‌​ക്കാ​നാ​യ​ത്. എ​ന്നാ​ൽ, പി​ന്നാ​ലെ എ​ത്തി​യ ഇ​ഷാ​ന്ത് ശ​ർ​മ ജ​ഡേ​ജ​യ്ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. 62 പ​ന്തു​ക​ൾ നേ​രി​ട്ട ഇ​ഷാ​ന്ത് 19 റ​ൺ​സ് നേ​ടി. നേ​ര​ത്തെ, ടോ​സ് നേ​ടി​യ വി​ൻ​ഡീ​സ് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ തു​ട​ക്കം ത​ക​ർ​ച്ച​യോ​ടെ ആ​യി​രു​ന്നു. 35ാം ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ൽ 93 റ​ൺ​സി​നി​ടെ നാ​ല് മു​ൻ​നി​ര വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്.

മാ​യ​ങ്ക് അ​ഗ​ർ​വാ​ളും കെ.​എ​ൽ. രാ​ഹു​ലു​മാ​ണ് ഇ​ന്ത്യ​ക്കാ​യി ഓ​പ്പ​ണ്‍ ചെ​യ്ത​ത്. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (അ​ഞ്ച്) ചേ​തേ​ശ്വ​ർ പു​ജാ​ര (ര​ണ്ട്) വി​രാ​ട് കോ​ഹ്‌​ലി (ഒ​ൻ​പ​ത്) എ​ന്നി​വ​ർ അ​മ്പേ പ​രാ​ജ‍​യ​പ്പെ​ട്ട​പ്പോ​ൾ‌ രാ​ഹു​ൽ 44 റ​ൺ​സ് നേ​ടി. രാ​ഹു​ലും അ​ജി​ങ്ക്യ ര​ഹാ​നെ​യു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ച്ച​യി​ൽ നി​ന്നു ര​ക്ഷി​ച്ച​ത്. ഇ​ന്ത്യ നൂ​റി​ലേ​ക്ക് അ​ടു​ക്കു​ന്ന​തി​നി​ടെ രാ​ഹു​ലി​നെ പു​റ​ത്താ​ക്കി റോ​സ്റ്റ​ണ്‍ ചേ​സ് ആ ​കൂ​ട്ടു​കെ​ട്ടും പൊ​ളി​ച്ചു. എ​ന്നാ​ൽ, ഗ​നു​മ വി​ഹാ​രി​ക്കൊ​പ്പം ഇ​ന്നിം​ഗ്സ് കെ​ട്ടി​പ്പ​ടു​ത്ത ര​ഹാ​നെ ഇ​ന്ത്യ​യെ 150 ക​ട​ത്തി. ടീം ​സ്കോ​ർ 175-ൽ ​നി​ൽ​ക്കെ വി​ഹാ​രി (32) യെ ​പു​റ​ത്താ​ക്കി റോ​ച്ച് വീ​ണ്ടും ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി ന​ൽ​കി.

സെ​ഞ്ചു​റി​യി​ലേ​ക്ക് അ​ടു​ക്കു​ക​യാ​യി​രു​ന്ന ര​ഹാ​നെ​യാ​യി​രു​ന്നു വി​ൻ​ഡീ​സി​ന്‍റെ അ​ടു​ത്ത ഇ​ര. വ്യ​ക്തി​ഗ​ത സ്കോ​ർ 81-ൽ ​നി​ൽ​ക്കെ ഗ​ബ്രി​യേ​ൽ ര​ഹാ​നെ​യു​ടെ കു​റ്റി പി​ഴു​തു. ഇ​തി​നു പി​ന്നാ​ലെ മ​ഴ​യെ​ത്തി​യ​തോ​ടെ ആ​ദ്യ ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. 68.5 ഓ​വ​ർ മാ​ത്ര​മാ​ണ് ആ​ദ്യ ദി​വ​സം ക​ളി ന​ട​ന്ന​ത്. ആ​കെ 96.4 ഓ​വ​ർ മാ​ത്ര​മാ​ണ് ഇ​ന്ത്യ​യ്ക്കു പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്.

വി​ൻ​ഡീ​സി​നാ​യി കെ​മ​ർ റോ​ച്ച് നാ​ലും ഷ​ന്നോ​ൺ ഗ​ബ്രി​യേ​ൽ മൂ​ന്നും റോ​സ്റ്റ​ൺ ചേ​സ് ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. ജ​സ​ൺ ഹോ​ൾ​ഡ​റി​നാ​ണ് ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.