പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍​ക്ക് 70,000 കോ​ടി രൂ​പ ഉ​ട​ൻ ന​ൽ​കു​മെ​ന്ന് ധ​ന​മ​ന്ത്രി
Friday, August 23, 2019 9:27 PM IST
ന്യൂഡൽഹി: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​ൻ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തി​യ​ത് നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ‍​ൾ. 1) വീ​ടും വ​സ്തു​ക​ളും വി​ല്‍​ക്കു​മ്പോ​ള്‍ ഉ​ള്ള സ​ര്‍​ചാ​ര്‍​ജ്ജ് ഒ​ഴി​വാ​ക്കും, 2) വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്ക് പു​തി​യ വാ​ഹ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം എ​ടു​ത്തു ക​ള​യും, 3) 2020 മാ​ർ​ച്ച് 20 വ​രെ വി​ൽ​ക്കു​ന്ന ബി​എ​സ്- 4 വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്ട്രേ​ഷ​ൻ തീ​രു​ന്ന​ത് വ​രെ നി​ര​ത്തി​ൽ ഓ​ടി​ക്കാം, 4) നി​ര്‍​മ്മാ​ണം നി​ല​ച്ച ഫ്ളാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ അ​ടു​ത്ത ആ​ഴ്ച യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​ന​മെ​ടു​ക്കും, 5) ലോ​ണു​ക​ള്‍ അ​ട​ച്ചു തീ​ര്‍​ത്താ​ല്‍ അ​ടു​ത്ത 15 ദി​വ​സ​ത്തി​ന​കം എ​ല്ലാ രേ​ഖ​ക​ളും ബാ​ങ്കു​ക​ള്‍ തി​രി​ച്ചു ന​ല്‍​ക​ണം, 6) പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ള്‍​ക്ക് 70,000 കോ​ടി രൂ​പ ഉ​ട​നെ ന​ല്‍​കും തു​ട​ങ്ങി​യ​വ‍​യാ​ണ് അ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്.

7) ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് പ​രി​സ്ഥി​തി ക്ലി​യ​റ​ന്‍​സ് എ​ളു​പ്പ​മാ​ക്കും, 8. നി​കു​തി ഫോ​മു​ക​ളു​ടെ എ​ണ്ണം ഇ​നി​യും കു​റ​യ്ക്കും, 9) ചെ​റു​കി​ട, സ്റ്റാ​ര്‍​ട്ട​പ്പു​ക​ള്‍ നേ​രി​ടു​ന്ന ആ​ദാ​യ​നി​കു​തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ പ്ര​ത്യേ​ക സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും, 10) റി​പ്പോ നി​ര​ക്കി​ന് ആ​നു​പാ​തി​ക​മാ​യി ബാ​ങ്കു​ക​ള്‍ പ​ലി​ശ​യി​ല്‍ മാ​റ്റം വ​രു​ത്ത​ണം അ​ങ്ങ​നെ ഭ​വ​ന വാ​യ്പ​ക​ളു​ടെ അ​ട​ക്കം ഇ​എം​ഐ കു​റ​യും തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളും കേ​ന്ദ്ര​ധ​ന​മ​ന്ത്രി ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.