ഗാ​സി​യാ​ബാ​ദി​ൽ അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Friday, August 23, 2019 3:09 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഗാ​സി​യാ​ബാ​ദി​ലെ ന​ന്ദ്ഗ്രാ​മി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം ഒ​രു തൊ​ഴി​ലാ​ളി​യാ​ണ് ഭൂ​ഗ​ര്‍​ക്കു​ഴ​ലി​ലൂ​ടെ അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് വൃ​ത്തി​യാ​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്.

എ​ന്നാ​ൽ ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും ഇ​യാ​ൾ പു​റ​ത്തേ​ക്കു​വ​രാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മ​റ്റു​ള്ള​വ​രും അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് പ്ര​ഖ്യാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും മു​ഖ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.