നെ​ടു​ന്പാ​ശേ​രി​യി​ൽ 28 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി: മൂ​ന്നു​പേ​ർ അ​സ്റ്റി​ൽ
Friday, August 23, 2019 9:51 AM IST
നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വ​ർ​ണ ച​ങ്ങ​ല​യും മി​ശ്രി​ത​വു​മാ​യി 900 ഗ്രാം ​സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണം ക​ട​ത്തി​യ ആ​ളെ​യും വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.

എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ൽ​നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങാ​ൻ കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പു​റ​ത്തു​കാ​ത്തു​നി​ന്ന​ത്. മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.