ആ​ര്‍​ച്ച​ര്‍​ക്ക് ആ​റു വി​ക്ക​റ്റ്, ത​ക​ർ​ന്ന​ടി​ഞ്ഞ് ഓ​സ്ട്രേ​ലി​യ; 179 റ​ണ്‍​സി​ന് ഓ​ൾ​ഒൗ​ട്ട്
Friday, August 23, 2019 6:14 AM IST
ഹെ​ഡിം​ഗ്ലി: ആ​ഷ​സി​ൽ ജോ​ഫ്ര ആ​ർ​ച്ച​ർ​ക്കു മു​ന്നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ഓ​സ്ട്രേ​ലി​യ. മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഓ​സീ​സ് ഒ​ന്നാം ദി​നം 179 റ​ണ്‍​സി​ന് ഓ​ൾ ഒൗ​ട്ടാ​യി. 45 റ​ണ്‍​സ് വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റെ​ടു​ത്ത ജോ​ഫ്ര ആ​ർ​ച്ച​റു​ടെ പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​നെ ത​ക​ർ​ത്ത​ത്.

മ​ഴ കാ​ര​ണം പ​ല​വ​ട്ടം ക​ളി ത​ട​സ​പ്പെ​ട്ട ആ​ദ്യ ദി​വ​സ​ത്തി​ൽ 52 ഓ​വ​ർ മാ​ത്ര​മാ​ണ് പ​ന്തെ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. ഇ​തി​നു​ള്ളി​ൽ ഓ​സീ​സി​നെ ചു​രു​ട്ടി​ക്കൂ​ട്ടാ​ൻ ഇം​ഗ്ലീ​സ് ബൗ​ളിം​ഗി​നു ക​ഴി​ഞ്ഞു. ടോ​സ് ഇം​ഗ്ല​ണ്ടി​നാ​യി​രു​ന്നെ​ങ്കി​ലും ഓ​സീ​സി​നെ ബാ​റ്റിം​ഗി​ന് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്കം മോ​ശ​മാ​യെ​ങ്കി​ലും ഡേ​വി​ഡ് വാ​ർ​ണ​റും സ്റ്റീ​വ് സ്മി​ത്തി​ന്‍റെ പ​ക​ര​ക്കാ​ര​ൻ മാ​ർ​ന​സ് ലാ​ബു​ഷാ​ഗ്നെ​യും പി​ടി​ച്ചു​നി​ന്ന​തോ​ടെ ഓ​സീ​സ് ക​ര​ക​യ​റു​മെ​ന്നു തോ​ന്നി​പ്പി​ച്ചു.

25/2 എ​ന്ന നി​ല​യി​ൽ​നി​ന്ന് 111 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി​യ സ​ഖ്യ​ത്തെ പൊ​ളി​ച്ച് ആ​ർ​ച്ച​റാ​ണ് വീ​ണ്ടും ഓ​സീ​സി​നെ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളി​യി​ട്ട​ത്. വാ​ർ​ണ​ർ (61) ആ​ണു പു​റ​ത്താ​യ​ത്. ഇ​തി​നു പി​ന്നാ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ ഓ​സീ​സ് കേ​വ​ലം 179 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. 74 റ​ണ്‍​സ് നേ​ടി​യ ലാ​ബു​ഷാ​ഗ്നെ സ്റ്റോ​ക്സി​ന്‍റെ ബൗ​ളിം​ഗി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ങ്ങി ഒ​ന്പ​താ​മ​നാ​യാ​ണു പു​റ​ത്താ​യ​ത്. ഇ​രു​വ​ർ​ക്കും പു​റ​മേ ടിം ​പെ​യ്ൻ (11) മാ​ത്ര​മാ​ണ് ഓ​സീ​സ് നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ന്ന​ത്.

ഡേ​വി​ഡ് വാ​ർ​ണ​ർ, മാ​ർ​ക​സ് ഹാ​രി​സ്, മാ​ത്യു വേ​ഡ്, ജ​യിം​സ് പാ​റ്റി​ൻ​സ​ണ്‍, പാ​റ്റ് ക​മ്മി​ൻ​സ്, ന​ഥാ​ൻ ലി​യോ​ണ്‍ എ​ന്നി​വ​രാ​ണ് ആ​ർ​ച്ച​റി​നു മു​ന്നി​ൽ വീ​ണ​ത്. ഇം​ഗ്ല​ണ്ടി​നാ​യി സ്റ്റ്യു​വ​ർ​ട്ട് ബ്രോ​ഡ് ര​ണ്ട് വി​ക്ക​റ്റും, സ്റ്റോ​ക്സ്, വോ​ക്സ് എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.