ജമ്മു കാഷ്മീരിൽ വീണ്ടും പാക്കിസ്ഥാൻ പ്രകോപനം
Friday, August 23, 2019 1:48 AM IST
രാ​ജോ​രി: ജ​മ്മു കാ​ഷ്മീ​രി​ൽ വീ​ണ്ടും പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം. വ്യാ​ഴാ​ഴ്ച രാ​ത്രി രാ​ജോ​രി​യി​ലെ സു​ന്ദ​ർ​ബാ​നി സെ​ക്ട​റി​ലാ​ണ് പാ​ക് പ്ര​കോ​പ​നം ഉ​ണ്ടാ​യ​ത്.

രാ​ത്രി 8.45ന് ​പാ​ക് സൈ​നി​ക​ർ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു​നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​തി​ർ​ത്തി​ലം​ഘി​ച്ചാ​യി​രു​ന്നു പാ​ക് ആ​ക്ര​മ​ണം. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ഇ​ന്ത്യ​ൻ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

ചൊ​വ്വാ​ഴ്ച കൃ​ഷ്ണ ഘാ​ട്ടി സെ​ക്ട​റി​ലു​ണ്ടാ​യ പാ​ക് വെ​ടി​വ​യ്പി​ൽ ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.