പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്രാ​ൻ​സി​ൽ
Thursday, August 22, 2019 11:58 PM IST
പാ​രീ​സ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ത്രി​രാ​ഷ്ട്ര സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ഫ്രാ​ൻ​സ്, യു​എ​ഇ, ബ​ഹ​റി​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശ​നം ന​ട​ത്തു​ക. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പാ​രീ​സി​ലെ​ത്തി​യ മോ​ദി​ക്ക് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്.

ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ​ണി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന മോ​ദി ഭീ​ക​ര​വി​രു​ദ്ധ നീ​ക്ക​ങ്ങ​ള്‍, പ്ര​തി​രോ​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ര​ണ്ട് ദി​വ​സ​ത്തെ ഫ്രാ​ൻ​സ് സ​ന്ദ​ര്‍​ശ​ന​ത്തി​ൽ പാ​രീ​സി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ​യും മോ​ദി അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഫ്രാ​ന്‍​സി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മോ​ദി യു​എ​ഇ, ബ​ഹ​റി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.