ബി​ജെ​പി നേ​താ​വി​ന്‍റെ ഗോ​ശാ​ല​യി​ൽ പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ
Thursday, August 22, 2019 6:17 PM IST
ദേ​വാ​സ്: മ​ധ്യ​പ്ര​ദേ​ശി​ലെ ദേ​വാ​സ് ജി​ല്ല​യി​ൽ ബി​ജെ​പി നേ​താ​വ് ന​ട​ത്തു​ന്ന ഗോ​ശാ​ല​യി​ൽ പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ. വ​രു​ൺ അ​ഗ​ർ​വാ​ൾ എ​ന്ന ബി​ജെ​പി നേ​താ​വി​ന്‍റെ ഗോ​ശാ​ല​യി​ലാ​ണ് പ​ന്ത്ര​ണ്ടോ​ളം പ​ശു​ക്ക​ളെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അന്വേഷണം തുടങ്ങി.

തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്നി​രു​ന്ന പ​ശു​ക്ക​ളെ നോ​ക്കാ​നു​ള്ള അ​നു​മ​തി​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി വ​രു​ണി​ന് ന​ൽ​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം, പ്ര​ദേ​ശ​വാ​സി​യാ​യ ഒ​രു ക​ര്‍​ഷ​ക​ന്‍ ത​ന്‍റെ കാ​ണാ​താ​യ പ​ശു​ക്ക​ളെ അ​ന്വേ​ഷി​ച്ച്‌ ഗോ​ശാ​ല​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​ക്ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ദേ​വാ​സ് മു​നിസി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഗോ​ശാ​ല​യ്ക്കു മു​ന്നി​ലെ ച​തു​പ്പി​ൽ താ​ഴ്ന്ന നി​ല​യി​ലാ​ണ് ഒ​രു പ​ശു​വി​ന്‍റെ ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്. മ​റ്റു പ​ശു​ക്ക​ളെ സ​മീ​പ​ത്തെ ചെ​റി​യ കു​ന്നി​ല്‍ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.