എ​എ​സ്ഐ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; എ​സ്‌​ഐ​യെ സ്ഥ​ലം​മാ​റ്റി
Thursday, August 22, 2019 1:02 PM IST
കൊ​ച്ചി: മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ത​ടി​യി​ട്ട​പ​റ​മ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ​സ്‌​ഐ​യെ സ്ഥ​ലം​മാ​റ്റി. എ​സ്‌​ഐ രാ​ജേ​ഷി​നെ​യാ​ണ് സ്ഥ​ലം​മാ​റ്റി​യ​ത്. കോ​ട്ട​യ​ത്തേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം.

രാ​ജ​ഷേി​ന്‍റെ പീ​ഡ​ന​ത്തി​ല്‍ മ​നം​നൊ​ന്ത് കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ട​മ​ശേ​രി പു​ൽ​പ്ര​വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ പി.​സി. ബാ​ബു (48) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ലു​വ കു​ട്ട​മ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലെ മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ബാ​ബു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മേ​ലു​ദ്യോ​ഗ​സ്ഥ​ന്‍റെ​പീ​ഡ​ന​ത്തി​ന് എ​തി​രെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം അ​യ​ച്ച​ശേ​ഷ​മാ​യി​രു​ന്നു ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​ത്.

ന​ടു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ 18 മു​ത​ൽ മെ​ഡി​ക്ക​ൽ അ​വ​ധി​യി​ലാ​യി​രു​ന്നു. അ​വ​ധി നീ​ണ്ടു​പോ​യ​തി​നാ​ൽ സി​ഐ​യും എ ​സ്ഐ​യും ശാ​സി​ച്ചി​രു​ന്ന​താ​യി ബാ​ബു സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. എ​സ്ഐ​യു​ടെ മാ​ന​സി​ക പീ​ഡ​നം സ​ഹി​ക്കാ​താ​യ​തോ​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

എ​സ്ഐ​യെ കൊ​ണ്ട് ത​ന്‍റെ ശ​വം തീ​റ്റി​ക്കു​മെ​ന്ന് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് ബാ​ബു പ​റ​ഞ്ഞി​രു​ന്ന​താ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ ഡി​വൈ​എ​സ്പി​മാ​രു​ടെ വി​ശ്വ​സ്ത​നാ​യ ഡ്രൈ​വ​റാ​യി​രു​ന്നു. 27 വ​ർ​ഷ​മാ​യി സ​ർ​വീ​സി​ലു​ള്ള ബാ​ബു അ​ടു​ത്തി​ടെ​യാ​ണ് റൂ​റ​ലി​ലേ​ക്ക് സ്ഥ​ലം മാ​റി എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.