പേ​ഴ്സ​ണ​ലാ​യി പ​റ​യു​വാ.., തു​ഷാ​റി​നെ ര​ക്ഷി​ക്ക​ണം; കേ​ന്ദ്ര​മ​ന്ത്രി​ക്ക് പി​ണ​റാ​യി​യു​ടെ ക​ത്ത്
Thursday, August 22, 2019 1:28 PM IST
തി​രു​വ​ന​ന്ത​പു​രം: ചെ​ക്കു കേ​സി​ല്‍ യു​എ​ഇ​യി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട്ടു. തു​ഷാ​റി​ന്‍റെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യോ​ട് ആ​ഭ്യ​ർ​ഥി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ‌ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പി​ണ​റാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

തു​ഷാ​റി​ന് നി​യ​മ​പ​ര​മാ​യ എ​ല്ലാ സ​ഹാ​യ​വും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റി​ന് അ​യ​ച്ച ക​ത്തി​ല്‍ പി​ണ​റാ​യി അ​ഭ്യ​ര്‍​ഥി​ച്ചു. തു​ഷാ​റി​നെ മോ​ചി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് വ്യ​ക്തി​പ​ര​മാ​യ നി​ല​യി​ലും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി പി​ണ​റാ​യി ക​ത്തി​ൽ പ​റ​യു​ന്നു.

ചെ​ക്കു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു തൃ​ശൂ​ർ സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് തു​ഷാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ഷാ​റി​നെ അ​ജ്മാ​ൻ ജ​യി​ലി​ലേ​ക്കു മാ​റ്റി.

അ​ജ്മാ​നി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന ബോ​യിം​ഗ് ക​ൺ​സ്ട്ര​ക്ഷ​ൻ എ​ന്ന ക​മ്പ​നി​യു​ടെ സ​ബ് കോ​ൺട്രാക്ട​റാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്ദു​ല്ല നാ​ലു ദി​വ​സം മു​ൻ​പാ​ണ് തു​ഷാ​റി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്, ചെ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച​ക​ൾ​ക്കെ​ന്ന പേ​രി​ൽ തു​ഷാ​റി​നെ അ​ജ്മാ​നി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.