കെ​വി​ൻ വ​ധ​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല; 10 പേ​ർ കു​റ്റ​ക്കാ​ർ, ശി​ക്ഷ ശ​നി​യാ​ഴ്ച
Thursday, August 22, 2019 1:12 PM IST
കോ​ട്ട​യം: കെ​വി​ൻ വ​ധ​ക്കേ​സ് ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് കോ​ട്ട​യം സെ​ഷ​ൻ​സ് കോ​ട​തി. പ്ര​ധാ​ന​പ്ര​തി​യാ​യ സാ​നു ചാ​ക്കോ​യ​ട​ക്കം 10 പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. കെ​വി​ന്‍റെ ഭാ​ര്യ​യാ​യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് സാ​നു.



കേ​സി​ൽ ഒ​ന്ന് മു​ത​ൽ 12 വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ സാ​നു ചാ​ക്കോ, നി​യാ​സ് മോ​ൻ, ഇ​ഷാ​ൻ ഇ​സ്മ​യി​ൽ, റി​യാ​സ്, മ​നു, ഷി​ഫി​ൻ, നി​ഷാ​ദ്, ഫ​സി​ൽ, ഷാ​നു, ടി​റ്റു എ​ന്നി​വ​രെ​യാ​ണ് കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​ത്. സാ​നു ചാ​ക്കോ​യ​ട​ക്കം കേ​സി​ൽ 14 പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

നീ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ ജോ​ൺ, വി​ഷ്ണു, ഷി​നു, റെ​മീ​സ് എ​ന്നി​വ​രെ കോ​ട​തി വെ​റു​തെ​വി​ട്ടു. നാ​ല് പ്ര​തി​ക​ൾ​ക്കും കു​റ്റ​കൃ​ത്യ​വു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. ചാ​ക്കോ ജോ​ൺ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ല.

കേ​സി​ൽ അ​ഞ്ചാം പ്ര​തി​യാ​ണ് ചാ​ക്കോ ജോ​ൺ. കു​റ്റ​കൃ​ത്യ​ത്തി​ൽ ചാ​ക്കോ ജോ​ൺ നേ​രി​ട്ട് ഇ​ട​പെ​ട്ടി​രു​ന്നി​ല്ല.

പ്ര​തി​ക​ൾ 364 എ, 302 ​വ​കു​പ്പു​ക​ൾ പ്ര​കാ​രം കു​റ്റ​ക്കാ​രാ​ണെ​ന്നാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. കൊ​ല, ഭീ​ഷ​ണി, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ പ്ര​തി​ക​ൾ ചെ​യ്ത​താ​യി കോ​ട​തി​യി​ൽ തെ​ളി​ഞ്ഞു.

ഇ​തു പ്ര​കാ​രം പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ​യാ​യ തൂ​ക്കു​ക​യ​ർ വ​രെ ല​ഭി​ക്കാം. കേ​സി​ൽ ശി​ക്ഷാ​വി​ധി ശ​നി​യാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും പ്രോ​സി​ക്യൂ​ഷ​നെ​യും കോ​ട​തി അ​ഭി​ന​ന്ദി​ച്ചു.

കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​സ്. ജ​യ​ച​ന്ദ്ര​നാ​ണു റി​ക്കാ​ർ​ഡ് വേ​ഗ​ത്തി​ൽ കേ​സി​ൽ വി​ധി പ​റ​ഞ്ഞ​ത്. ആ​റു മാ​സ​ത്തി​ന​കം കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​യി പ​രി​ഗ​ണി​ച്ച കേ​സി​ൽ മൂ​ന്ന് മാ​സം കൊ​ണ്ട് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി.

കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ 240 പ്ര​മാ​ണ​ങ്ങ​ളും 113 സാ​ക്ഷി​ക​ളെ​യും ഹാ​ജ​രാ​ക്കി. ഏ​ഴു സാ​ക്ഷി​ക​ൾ കൂ​റു​മാ​റി. 55 തൊ​ണ്ടി​മു​ത​ലു​ക​ളും കോ​ട​തി​യി​ൽ ഹാ​ജരാ​ക്കി. മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ, സ​ന്ദേ​ശ​ങ്ങ​ൾ, സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യി.

ന​ട്ടാ​ശേ​രി പ്ലാ​ത്ത​റ​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ കെ​വി​ൻ പി. ​ജോ​സ​ഫ് ഇ​ത​ര മ​ത​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട നീ​നു​വി​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ ദു​ര​ഭി​മാ​ന​വും വി​രോ​ധ​വും മൂ​ലം കൊ​ല​പാ​ത​കം ന​ട​ത്തി​യെ​ന്നാ യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

ഈ ​മാ​സം പ​തി​മൂ​ന്നി​ന് വി​ധി പ​റ​യാ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ദു​ര​ഭി​മാ​ന​കൊ​ല​യാ​ണോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് ഇ​ന്ന​ത്തേ​ക്കു വി​ധി മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് 27നാ​ണ് കെ​വി​ൻ ജോ​സ​ഫ് കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.