പ്ര​ള​യ ദു​രി​താ​ശ്വാ​സം; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി
Thursday, August 22, 2019 3:49 AM IST
ച​ണ്ഡീ​ഗ​ഡ്: പ്ര​ള​യം നേ​രി​ടു​ന്ന പ​ഞ്ചാ​ബി​നു ദു​രി​താ​ശ്വാ​സ ഫ​ണ്ടാ​യി 1,000 കോ​ടി രൂ​പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

പ്ര​ള​യ​ത്തി​ൽ കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ത്ല​ജ് ന​ദി​യി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം 1958ന് ​ശേ​ഷ​മു​ണ്ടാ​യ വ​ലി​യ വെ​ള്ള​പ്പൊ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്നു വ്യാ​പ​ക കൃ​ഷി നാ​ശ​മു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ത് പ്ര​കൃ​തി​ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജി​നു​ള്ള നി​വേ​ദ​നം ത​യാ​റാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും അ​മ​രീ​ന്ദ​ർ സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.