സി​ബി​ഐ​യ്ക്കു പി​ന്നാ​ലെ ഇ​ഡി​യും പോ​ലീ​സും ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ
Wednesday, August 21, 2019 9:29 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് സി​ബി​ഐ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത​നു​സ​രി​ച്ച് പോ​ലീ​സ് സം​ഘം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. ഇ​തി​നു പു​റ​മേ, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

അ​തി​നി​ടെ, ചി​ദം​ബ​ര​ത്തി​ന്‍റെ വീ​ടി​നു പു​റ​ത്ത് ര​ണ്ടു വി​ഭാ​ഗം ആ​ളു​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. നേ​ര​ത്തെ, ചി​ദം​ബ​ര​ത്തെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ മു​ഴ​ങ്ങി​യി​രു​ന്നു. ഈ ​ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ഒ​പ്പം, എ​ഐ​സി​സി ആ​സ്ഥാ​ന​ത്തും സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.