ചി​ദം​ബ​ര​ത്തി​നു പി​ന്നാ​ലെ പാ​ഞ്ഞ്, മ​തി​ലു​ചാ​ടി സി​ബി​ഐ: അ​റ​സ്റ്റ് ഉ​ട​ൻ?
Wednesday, August 21, 2019 9:14 PM IST
ന്യൂ​ഡ​ൽ​ഹ്: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി.​ചി​ദം​ബ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ത്യ​ന്തം നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ‌. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തെ​ത്തി​യ ചി​ദം​ബ​രം നേ​താ​ക്ക​ൾ‌​ക്കൊ​പ്പം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​ പ​ങ്കെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ പെ​ട്ട​ന്ന് ത​ന്നെ ചി​ദം​ബ​രം ത​ന്‍റെ ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി. സി​ബി​ഐ സം​ഘം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്നു​ണ്ട് എ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം അ​വി​ടെ നി​ന്നും മ​ട​ങ്ങി​യ​ത്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ലി​ന്‍റെ കാ​റി​ലാ​ണ് ചി​ദം​ബ​രം വ​സ​തി​യി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

എ​ന്നാ​ൽ, സി​ബി​ഐ സം​ഘ​വും അ​ദ്ദേ​ഹ​ത്തി​നു പി​ന്നാ​ലെ പാ​ഞ്ഞു. ചി​ദം​ബ​ര​വും അ​ഭി​ഭാ​ഷ​ക​രും മ​റ്റും അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് ക​ട​ന്ന​തി​നു പി​ന്നാ​ലെ ഗേ​റ്റ് സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ച്ചു. സി​ബി​ഐ സം​ഘം നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഗേ​റ്റ് തു​റ​ന്നി​ല്ല. തു​ട​ർ​ന്ന് 15ഓ​ളം വ​രു​ന്ന സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യു​ടെ മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.