ചി​ദം​ബ​രം തി​രി​കെ​യെ​ത്തി; എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ
Wednesday, August 21, 2019 8:50 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം തി​രി​ച്ചെ​ത്തി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്താ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തി​യ​ത്. ക​പി​ൽ സി​ബ​ലി​ന്‍റെ വാ​ഹ​ന​ത്തി​ൽ എ​ഐ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി​യ ചി​ദം​ബ​രം നേ​താ​ക്ക​ൾ​ക്കൊ​പ്പം വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തി. എ​ന്നാ​ൽ, വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹം പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്ന് മ​ട​ങ്ങി​യെ​ന്നാ​ണ് വി​വ​രം.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യ​ട​ക്കം മൂ​ന്നു​ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ സം​ഘ​മെ​ത്തി​യി​രു​ന്നു. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ദം​ബ​ര​ത്തി​നെ​തി​രെ സി​ബി​ഐ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്.

അ​തി​നി​ടെ, ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്നും സൂ​ച​ന​ക​ൾ വ​ന്നി​രു​ന്നു. ഹ​ർ​ജി​യി​ൽ പി​ഴ​വു​ള്ള​തി​നാ​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് ഹ​ർ​ജി ലി​സ്റ്റ് ചെ​യ്ത​താ​യാ​ണ് സു​പ്രീം​കോ​ട​തി ര​ജി​സ്ട്രാ​ർ അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച സു​പ്രീം കോ​ട​തി​യി​ൽ ര​ണ്ട് ത​വ​ണ ഹ​ർ​ജി​ക​ൾ ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ ബെ​ഞ്ചി​ൽ കേ​സ് പ​രാ​മ​ർ​ശി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഹ​ർ​ജി​യി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും തീ​രു​മാ​നം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റേ​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും ഹ​ർ​ജി ബെ​ഞ്ച് പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് ലി​സ്റ്റ് ചെ​യ്ത​താ​യി അ​റി​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.