മാ​ധ്യ​മ മു​റി​ക​ളി​ല​ല്ല, വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ന​സി​ലാ​ണ് എ​സ്എ​ഫ്ഐ​യെ​ന്ന് സ​ച്ചി​ൻ​ദേ​വ്
Wednesday, August 21, 2019 8:14 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജു​ക​ളി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ന്നും വി​ജ​യം നേ​ടി​യ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ച്ചി​ൻ ദേ​വ്. കോ​ട്ട​യ​ത്തും മ​റ്റി​ട​ങ്ങ​ളി​ലും എ​സ്എ​ഫ്ഐ നേ​ടി​യ മി​ന്നും വി​ജ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ച്ചി​ന്‍റെ വി​മ​ർ​ശ​നം.

ഫ്ര​റ്റേ​ണി​റ്റി​യും കെ​എ​സ്‌​യു​വും എ​ബി​വി​പി​യും വ​ല​ത്പ​ക്ഷ മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന് പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പ​രി​ശ്ര​മി​ച്ച എ​സ്എ​ഫ്ഐ​യെ വീ​ണ്ടും വി​ദ്യാ​ർ​ഥി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യി​രി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ് സ​ച്ചി​ന്‍റെ പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്.

എ​സ്എ​ഫ്ഐ ഇ​നി​യി​ല്ല എ​ന്ന് അ​റി​യാ​തെ​യെ​ങ്കി​ലും വ്യാ​മോ​ഹി​ച്ച് പോ​യ​വ​ർ ഒ​രു​ക്കി​യ മാ​ധ്യ​മ മു​റി​ക​ളി​ല​ല്ല വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് എ​സ്എ​ഫ്ഐ എ​ന്നും സ​ച്ചി​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.