സ​ർ​ക്കാ​ർ ക്വാ​റി മാ​ഫി​യ​യ്ക്ക് വ​ഴ​ങ്ങി​യെ​ന്ന് കോ​ൺ​ഗ്ര​സ്
Wednesday, August 21, 2019 7:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​റ​ഖ​ന​ന​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം പി​ൻ​വ​ലി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ്. ഈ ​തീ​രു​മാ​ന​ത്തി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ, ക്വാ​റി മാ​ഫി​യ​യ്ക്കു വ​ഴ​ങ്ങി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

പ​ശ്ചി​മ​ഘ​ട്ടം ഉ​ൾ‌​പ്പെ​ടെ​യു​ള്ള പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ൾ തു​ര​ക്കാ​നു​ള്ള‌ അ​വ​സ​ര​മാ​ണ് ക്വാ​റി മാ​ഫി​യ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ, നി​ല​വി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഖ​ന​നം നി​രോ​ധി​ച്ചു​ള്ള ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഉ​രു​ൾ​പൊ​ട്ട​ലു​ക​ളെ തു​ട​ർ​ന്നാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.