ചി​ദം​ബ​ര​ത്തി​ന്‍റെ ഹ​ർ​ജി​യി​ൽ പി​ഴ​വു​ക​ൾ: ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും
Wednesday, August 21, 2019 6:37 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും. ഹ​ർ​ജി​യി​ൽ പി​ഴ​വു​ള്ള​തി​നാ​ൽ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഇ​ന്ന് ലി​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച​ത്തേ​യ്ക്ക് ഹ​ർ​ജി ലി​സ്റ്റ് ചെ​യ്ത​താ​യി സു​പ്രീം​കോ​ട​തി ര​ജി​സ്ട്രാ​ർ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച സു​പ്രീം കോ​ട​തി​യി​ൽ ര​ണ്ട് ത​വ​ണ ഹ​ർ​ജി​ക​ൾ ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ ബെ​ഞ്ചി​ൽ കേ​സ് പ​രാ​മ​ർ​ശി​ക്കാ​ൻ അ​ഭി​ഭാ​ഷ​ക​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഹ​ർ​ജി​യി​ൽ പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും തീ​രു​മാ​നം ചീ​ഫ് ജ​സ്റ്റീ​സി​ന്‍റേ​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും ഹ​ർ​ജി ബെ​ഞ്ച് പ​രി​ഗ​ണി​ച്ചി​ല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് ലി​സ്റ്റ് ചെ​യ്ത​താ​യി അ​റി​യി​ച്ച​ത്.

ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ദം​ബ​ര​ത്തി​നെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ് നി​ല​വി​ൽ സി​ബി​ഐ. ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യ​ട​ക്കം മൂ​ന്നു​ത​വ​ണ ചി​ദം​ബ​ര​ത്തി​ന്‍റെ വ​സ​തി​യി​ൽ സി​ബി​ഐ സം​ഘ​മെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.