നെടുമ്പാശേരി വിമാനത്താവളം വഴി വിദേശ കറൻസി കടത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ
Monday, August 19, 2019 5:00 PM IST
നെടുമ്പാശേരി: അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ദു​ബാ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 24 ലക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി സു​ര​ക്ഷാ വി​ഭാ​ഗം പി​ടി​കൂ​ടി. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്. ഡോ​ള​ർ, സൗ​ദി റി​യാ​ൽ, യുഎഇ ദി​ർ​ഹം എന്നീ കറൻസികളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ഹാന്‍റിലി​ന​ക​ത്താ​ണ് ഒളിപ്പിച്ച നിലയിലായിരുന്നു വിദേശ കറൻസി. വി​ദേ​ശ​ത്ത് ജോ​ലി​യോ ബി​സി​ന​സോ ഇ​ല്ലാ​ത്ത ഇ​യാ​ൾ സ്ഥി​ര​മാ​യി വി​ദേ​ശ​യാ​ത്ര ന​ട​ത്തു​ന്ന​താ​യി പാ​സ്പോ​ർ​ട്ട് രേ​ഖ​ക​ളി​ൽ നി​ന്നും വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് സം​ശയം തോന്നിയതിനാലാണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ നടത്തി​യ​ത്.

അറസ്റ്റിലായയാൾ മുൻപ് ദുബായിയിൽ ഹോട്ടൽ നടത്തിയെങ്കിലും വിജയിച്ചില്ല. പി​ന്നീ​ട് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഇ​വി​ടെ നി​ന്നും റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി ഗ​ൾ​ഫി​ലേ​ക്ക് കൊ​ണ്ടുപോ​കു​ക​യും തി​രി​കെ വ​രു​മ്പോ​ൾ പെ​ർ​ഫ്യൂ​മു​ക​ൾ കൊ​ണ്ടു​വ​ന്ന് ഇ​വി​ടെ ക​ച്ച​വ​ടം ചെ​യ്യു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

നിലിവിൽ സ്വ​ർ​ണ​ത്തി​ന് വൻ വില വർധനയുണ്ടായ സാ​ഹ​ച​ര്യ​ത്തി​ൽ വിദേശത്തു നിന്നും വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​മെ​ന്ന ഉ​ദ്ദേ​ശ​ത്തി​ലാ​ണ് വി​ദേ​ശ ക​റ​ൻ​സി കൊ​ണ്ടുപോ​കാ​ൻ ശ്ര​മി​ച്ച​തെ​ന്നും ഇ​യാ​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​യാ​ൾ സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ക​ണ്ണി​യാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് വി​ഭാ​ഗം സം​ശ​യി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അന്വേഷണം പുരോഗമിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.