ഉ​ന്നാ​വോ വാ​ഹ​നാ​പ​ക​ടം: സി​ബി​ഐ​യ്ക്ക് ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം ന​ൽ​കി സു​പ്രീം​കോ​ട​തി
Monday, August 19, 2019 3:14 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി മു​ന്‍ എം​എ​ല്‍​എ കു​ല്‍​ദീ​പ് സിം​ഗ് സെ​ൻ​ഗാ​ർ പ്ര​തി​യാ​യ ഉ​ന്നാ​വോ പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​ക്ക് വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സി​ബി​ഐ​ക്ക് സു​പ്രീം​കോ​ട​തി ര​ണ്ടാ​ഴ്ച സമയം കൂ​ടി നീ​ട്ടി ന​ൽ​കി. പെ​ൺ​കു​ട്ടി​ക്കും അ​ഭി​ഭാ​ഷ​ക​നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ആ​രോ​ഗ്യ​സ്ഥി​തി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ബി​ഐ നാ​ലാ​ഴ്ച്ച​ത്തെ സ​മ​യ​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം മാ​ത്രം നീ​ട്ടി ന​ല്‍​കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നാ​ൽ പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നു​മാ​ണ് സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ട​ത്. ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം നീ​ട്ടി ന​ൽ​കി​യ സു​പ്രീം​കോ​ട​തി പെ​ൺ​കു​ട്ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ന് അ​ഞ്ച് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും ഉ​ത്ത​ര​വി​ട്ടു.

ജൂ​ലൈ 28നാ​ണ് റാ​യ്ബ​റേ​ലി​യി​ല്‍ വ​ച്ച് പെ​ണ്‍​കു​ട്ടി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ല്‍ ട്ര​ക്ക് വ​ന്നി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ ര​ണ്ട് ബ​ന്ധു​ക്ക​ള്‍ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.