മൈ​ക്രോ​വേ​വി​ൽ തി​ള​പ്പി​ച്ച മു​ട്ട​യി​ൽ "സ്ഫോ​ട​നം’; യു​വ​തി​ക്കു കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു
Sunday, August 18, 2019 9:42 AM IST
ല​ണ്ട​ൻ: മൈ​ക്രോ​വേ​വി​ൽ തി​ള​പ്പി​ച്ച മു​ട്ട​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ർ​ന്നു യു​വ​തി​ക്കു കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. ല​ണ്ട​നി​ൽ​നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി ബെ​ഥാ​നി റോ​സ​റാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

പൊ​ട്ടി​ത്തെ​റി കൂ​ടാ​തെ മൈ​ക്രോ​വേ​വി​ൽ മു​ട്ട എ​ങ്ങ​നെ തി​ള​പ്പി​ക്കാം എ​ന്നു ഗൂ​ഗി​ളി​ൽ തെ​ര​ഞ്ഞ റോ​സ​റി​ന്, ഡെ​ലി​ഷ് എ​ന്ന ജ​ന​പ്രി​യ പാ​ച​ക​ക്കു​റി​പ്പ് സൈ​റ്റി​ൽ​നി​ന്നാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ല​ഭി​ച്ച​ത്. 900 വാ​ട്ട് ചൂ​ടി​ൽ ആ​റു മി​നി​റ്റു തി​ള​പ്പി​ച്ച മു​ട്ട മൈ​ക്രോ​വേ​വി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ത്തു പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും റോ​സ​ർ പ​റ​യു​ന്നു.

ക​ണ്ണി​ന്‍റെ വീ​ക്കം കു​റ​യു​ന്പോ​ൾ കാ​ഴ്ച​യു​ണ്ടാ​കു​മോ എ​ന്നു​റ​പ്പി​ല്ലെ​ന്നും ഇ​നി ഒ​രി​ക്ക​ലും താ​ൻ ഇ​തു ചെ​യ്യി​ല്ലെ​ന്നും റോ​സ​ർ പ​രി​ത​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.