ക​വ​ള​പ്പാ​റ​യി​ൽ 19 പേ​ർ​ക്കാ​യി ഇ​നി ജി​പി​ആ​ർ തെ​ര​ച്ചി​ൽ; എ​ന്താ​ണു ജി​പി​ആ​ർ?
Sunday, August 18, 2019 9:14 AM IST
മ​ല​പ്പു​റം: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ ക​വ​ള​പ്പാ​റ​യി​ൽ ഇ​നി ക​ണ്ടെ​ത്താ​നു​ള്ള​ത് 19 പേ​രെ. കാ​ണാ​താ​യ 59 പേ​രി​ൽ 40 പേ​രു​ടെ മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച​യോ​ടെ ക​ണ്ടെ​ടു​ത്തു. ജി​പി​ആ​ർ (ഗ്രൗ​ണ്ട് പെ​നി​ട്രേ​റ്റിം​ഗ് റ​ഡാ​ർ) ഉ​പ​യോ​ഗി​ച്ചാ​ണ് ഞാ​യ​റാ​ഴ്ച തെ​ര​ച്ചി​ൽ ന​ട​ത്തു​ക.

തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നാ​യി ഹൈ​ദ​രാ​ബാ​ദ് നാ​ഷ​ണ​ൽ ജി​യോ​ഫി​സി​ക്ക​ൽ റി​സേ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘം എ​ത്തി. ര​ണ്ടു ശാ​സ്ത്ര​ജ്ഞ​ൻ​മാ​രും ഒ​രു ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റും മൂ​ന്നു ഗ​വേ​ഷ​ക​രും ഉ​ൾ​പ്പെ​ട്ട​താ​ണ് സം​ഘം. പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര​ജ്ഞ​നാ​യ ആ​ന​ന്ദ് കെ.​പാ​ണ്ഡെ, ര​ത്നാ​ക​ർ ദാ​ക്തെ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ദി​നേ​ശ് കെ. ​സ​ഹ​ദേ​വ​ൻ, സീ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ ജോ​ണ്ടി ഗോ​ഗോ​യ്, ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ക​ളാ​യ സ​തീ​ഷ് വ​ർ​മ, സ​ഞ്ജീ​വ് കു​മാ​ർ ഗു​പ്ത എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

ര​ണ്ട് സെ​റ്റ് ജി​പി​ആ​ർ (ഗ്രൗ​ണ്ട് പെ​നി​ട്രേ​റ്റിം​ഗ് റ​ഡാ​ർ) ഉ​പ​ക​ര​ണം സം​ഘ​ത്തി​ന്‍റെ കൈ​യി​ലു​ണ്ട്. ഭൂ​മി​ക്ക​ടി​യി​ൽ 20 മീ​റ്റ​ർ താ​ഴ്ച​യി​ൽ​നി​ന്നു വ​രെ​യു​ള്ള സി​ഗ്ന​ലു​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​പ​ക​ര​ണ​ത്തി​ന് സാ​ധി​ക്കും.

ഭൂ​മി​ക്ക​ടി​യി​ലെ ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ റ​ഡാ​ർ പ​ൾ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ജി​യോ​ഫി​സി​ക്ക​ൽ രീ​തി​യാ​ണ് ജി​പി​ആ​ർ. റേ​ഡി​യോ സ്പെ​ക്ട്ര​ത്തി​ന്‍റെ മൈ​ക്രോ​വേ​വ് ബാ​ൻ​ഡി​ലെ (യു​എ​ച്ച്എ​ഫ് / വി​എ​ച്ച്എ​ഫ് ഫ്രീ​ക്വ​ൻ​സി​ക​ൾ) വൈ​ദ്യു​ത​കാ​ന്തി​ക വി​കി​ര​ണം ഈ ​നോ​ണ്‍​ഡ​സ്ട്ര​ക്റ്റീ​വ് രീ​തി ഉ​പ​യോ​ഗി​ക്കു​ന്നു, കൂ​ടാ​തെ ഉ​പ​രി​ത​ല ഘ​ട​ന​ക​ളി​ൽ നി​ന്ന് പ്ര​തി​ഫ​ലി​ച്ച സി​ഗ്ന​ലു​ക​ൾ ക​ണ്ടെ​ത്തു​ന്നു.

പാ​റ, മ​ണ്ണ്, ഐ​സ്, ശു​ദ്ധ​ജ​ലം, ന​ട​പ്പാ​ത​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ ജി​പി​ആ​ർ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും. ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ്, സ്കാ​നിം​ഗ് ആ​ന്‍റി​ന എ​ന്നി​വ​യ​ട​ക്കം 130 കി​ലോ​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഭാ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.