കാ​ബൂ​ളി​ലെ സ്ഫോ​ട​നം ന​ട​ന്ന വി​വാ​ഹച​ട​ങ്ങി​ൽ ആ​യി​ര​ത്തി​ലേ​റെ ആളുകള്‍; 63 മ​ര​ണം
Sunday, August 18, 2019 9:19 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ വി​വാ​ഹ​ച​ട​ങ്ങി​നി​ടെ​യു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 63 ആ​യി. 182 പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ലെ ദു​ബാ​യ് സി​റ്റി ഹാ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 10.40 നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളി​ലൊ​രാ​ൾ പ​റ​ഞ്ഞു. അ​ക്ര​മി സ്ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി വി​വാ​ഹ സ​ൽ​ക്കാ​രം ന​ട​ക്കു​ന്ന ഹാ​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

പ​ത്തു ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ലെ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും സ്ഫോ​ട​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സ്ഫോ​ട​ന​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നോ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് വി​വ​ര​ങ്ങ​ളോ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഫ്ഗാ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ വ​ക്താ​വ് നു​സ്റ​ത്ത് റാ​ഹി​മി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.