റ​യ​ലി​ന്‍റെ സീ​സ​ണു വി​ജ​യ​ത്തു​ട​ക്കം; സി​ദാ​ന്‍റെ ആ​ദ്യ ഇ​ല​വ​നി​ൽ ബെ​യ്ൽ
Saturday, August 17, 2019 11:10 PM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ​ലി​ഗ​യു​ടെ പു​തി​യ സീ​സ​ണി​ൽ റ​യ​ൽ മാ​ഡ്രി​ഡ് ജ​യി​ച്ചു തു​ട​ങ്ങി. സെ​ൽ​റ്റാ വീ​ഗോ​യെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ ത​റ പ​റ്റി​ച്ച​ത്.

ക​രിം ബെ​ൻ​സേ​മ (12-ാം മി​നി​റ്റ്), ടോ​ണി ക്രൂ​സ് (61-ാം മി​നി​റ്റ്), ലാൂ​ക്കാ​സ് വാ​സ്ക്വെ​സ് (80-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് റ​യ​ലി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത് ഇ​ക​ർ ലൊ​സാ​ദ അ​ര​ഗു​ണ്ടെ​യു​ടെ വ​ക​യാ​യി​രു​ന്നു സെ​ൽ​റ്റ വീ​ഗോ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ. 56-ാം മി​റ്റി​ൽ ലൂ​ക്ക മോ​ഡ്രി​ച്ച് ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ടു പു​റ​ത്തു​പോ​യെ​ങ്കി​ലും മു​ത​ലാ​ക്കാ​ൻ വീ​ഗോ​യ്ക്കു ക​ഴി​ഞ്ഞി​ല്ല.

ഗാ​ര​ത് ബെ​യ്ലി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സി​ദാ​ൻ ആ​ദ്യ ഇ​ല​വ​നെ ഇ​റ​ക്കി​യ​ത്. 12-ാം മി​നി​റ്റി​ൽ ബെ​ൻ​സേ​മ​യു​ടെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കി ബെ​യ്ൽ സി​ദാ​നു മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.