വീ​ണ്ടും കാ​ബി​ന​റ്റ് പ​ദ​വി പ​രി​ഗ​ണ​ന​യി​ൽ; ഇ​ക്കു​റി സി.​പി. സു​ധാ​ക​ര​പ്ര​സാ​ദി​ന്
Saturday, August 17, 2019 9:09 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ സി.​പി. സു​ധാ​ക​ര​പ്ര​സാ​ദി​നു കാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ൽ. ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണു സൂ​ച​ന. അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണ​ന​യ്ക്കെ​ത്തി​യേ​ക്കും.

അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു കേ​സു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി സ്പെ​ഷ​ൽ ലെ​യ്സ​ണ്‍ ഓ​ഫീ​സ​റെ നി​യ​മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് എ​ജി​ക്കു കാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​ന്േ‍​റ​ത് സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാ​പ​ദ​വി ആ​യ​തി​നാ​ലാ​ണു കാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കു​ന്ന​തി​നു​ള്ള ആ​ലോ​ച​ന ന​ട​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം.

എ​ജി​ക്കു കൂ​ടി കാ​ബി​ന​റ്റ് പ​ദ​വി ന​ൽ​കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തു മ​ന്ത്രി​മാ​രു​ടേ​ത​ട​ക്കം കാ​ബി​ന​റ്റ് റാ​ങ്കു​ള്ള​വ​രു​ടെ എ​ണ്ണം 25 ആ​യി ഉ​യ​രും. മ​ന്ത്രി​മാ​ർ​ക്കു പു​റ​മേ സ​ർ​ക്കാ​ർ ചീ​ഫ് വി​പ്പ് കെ. ​രാ​ജ​ൻ, ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മി​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, മു​ന്നാ​ക്ക​ക്ഷേ​മ കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള, ഡ​ൽ​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി എ. ​സ​ന്പ​ത്ത് എ​ന്നി​വ​ർ​ക്കാ​ണു കാ​ബി​ന​റ്റ് പ​ദ​വി​യു​ള്ള​ത്.

സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന് വേ​ണ്ടി സു​പ്രീം​കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​തും സം​സ്ഥാ​ന​ത്തെ ഒ​ന്നാ​മ​ത്തെ അ​ഭി​ഭാ​ഷ​ക​നാ​യ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​ണ്. 2016-ലാ​ണ് സി.​പി. സു​ധാ​ക​ര​പ്ര​സാ​ദി​നെ അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലാ​യി നി​യ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.