മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണം: മ്യൂ​സി​യം എ​സ്ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച് റി​പ്പോ​ർ​ട്ട്
Saturday, August 17, 2019 9:02 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച കേ​സി​ൽ മ്യൂ​സി​യം എ​സ്ഐ​യു​ടെ വീ​ഴ്ച സ​മ്മ​തി​ച്ച് കേ​സ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സ് സം​ഘം റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

കേ​സി​ന്‍റെ അ​ന്വേ​ഷ​ണം കോ​ട​തി മേ​ൽ​നോ​ട്ട​ത്തി​ൽ വേ​ണ​മെ​ന്ന ഹ​ർ​ജി​യി​യി​ലാ​ണ് ന​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മ്മീ​ഷ​ണ​ർ ഷീ​ൻ ത​റ​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. അ​പ​ക​ട ശേ​ഷം ശ്രീ​റാ​മി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​പ്പോ​ൾ ശ്രീ​റാ​മി​ന്‍റെ ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും ആ​ശു​പ​ത്രി രേ​ഖ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​തു​ക​ണ്ട മ്യൂ​സി​യം എ​സ്ഐ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ട​ത​ല്ലാ​തെ അ​തി​നാ​യി രേ​ഖാ​മൂ​ലം ആ​വ​ശ്യ​പെ​ട്ടി​രു​ന്നി​ല്ല എ​ന്നാ​ണ് ഷീ​ൻ ത​റ​യി​ൽ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ പി.​മു​ഹ​മ്മ​ദ് ബ​ഷീ​ർ ഐ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ചു മ​രി​ച്ച​ത്. കേ​സി​ൽ ശ്രീ​റാ​മി​ന് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.