പു​ത്ത​നാ​റാ​ണ്, ക​ഠി​ന​പ്ര​യ​ത്ന​മാ​ണ്, ക​രു​ത​ൽ വേ​ണം; സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് ക​ട​കം​പ​ള്ളി
Saturday, August 17, 2019 7:26 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ർ​വ​തി​പു​ത്ത​നാ​റി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. വ​ലി​യ അ​ള​വി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്തെ​ങ്കി​ലും വീ​ണ്ടും ആ​റ്റി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ന്ത്രി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യം തേ​ടി​യ​ത്. പാ​ർ​വ​തി​പു​ത്ത​നാ​റി​ന്‍റെ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ വീ​ട്ടി​ൽ സി​സി​ടി​വി ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ലൊ​ന്ന് ആ​റ്റി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ വ​രു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന ത​ര​ത്തി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നു മ​ന്ത്രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ കു​റി​പ്പ്:

തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ർ​വ​തി​പു​ത്ത​നാ​റി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി​യും അ​റി​യാ​നാ​യി ബോ​ട്ട് യാ​ത്ര ന​ട​ത്തി. വേ​ളി ബോ​ട്ട് ക്ല​ബി​ൽ നി​ന്നും ക​രി​ക്ക​കം വ​രെ ബോ​ട്ടി​ൽ സ​ഞ്ച​രി​ച്ചു. യാ​ത്ര​യ്ക്ക് ഇ​ട​യി​ൽ ഞാ​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ച്ച ബോ​ട്ടു​ക​ളു​ടെ പ്രൊ​പ്പ​ല്ല​റി​ൽ നി​ര​വ​ധി ത​വ​ണ മാ​ലി​ന്യ​ങ്ങ​ൾ കു​ടു​ങ്ങി മു​ന്നോ​ട്ടു പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​യി. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ആ​റ്റി​ൽ ത​ള്ളി​യ കോ​ഴി വേ​സ്റ്റ്, പ്ലാ​സ്റ്റി​ക് സ​ഞ്ചി, ചാ​ക്ക്, തു​ണി​ത്ത​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ബോ​ട്ട് എ​ഞ്ചി​നി​ൽ കു​ടു​ങ്ങി​യ​ത്.
ഒ​രു കാ​ല​ത്ത് ച​ര​ക്ക് ഗ​താ​ഗ​തം വ​രെ ന​ട​ന്നി​രു​ന്ന ഒ​രു പു​ഴ കാ​ല​ക്ര​മേ​ണ ന​ഗ​ര​ത്തി​ന്‍റെ അ​ഴു​ക്ക് ചാ​ലാ​യ ദു​ർ​ഗ​തി ക​ണ്ടു വ​ള​ർ​ന്ന ഒ​രാ​ൾ എ​ന്ന നി​ല​യി​ലും പാ​ർ​വ​തി പു​ത്ത​നാ​റി​നെ പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും സ്ഥി​ര​മാ​യ ഒ​രു ബോ​ട്ട് സ​ർ​വ്വീ​സ് ആ​രം​ഭി​ക്കാ​നും ആ​ത്മാ​ർ​ഥ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ ഒ​രാ​ൾ എ​ന്ന നി​ല​യി​ലും ഇ​ത് എ​ന്നെ ഏ​റെ വി​ഷ​മി​പ്പി​ച്ചു.

ശു​ചീ​ക​ര​ണ ഘ​ട്ട​ത്തി​ൽ നാം ​നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം കു​ള​വാ​ഴ​യാ​യി​രു​ന്നു. ശ്ര​മ​ക​ര​മെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി ത​ന്നെ അ​ന്ന് പോ​ള പൂ​ർ​ണ്ണ​മാ​യും നീ​ക്കം ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. കൂ​ടാ​തെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഡ്ര​ഡ്ജിം​ഗ് ന​ട​ത്തി ആ​ഴം വ​ർ​ദ്ധി​പ്പി​ക്കു​ക​യും വ​ലി​യ അ​ള​വി​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

എ​ന്നാ​ൽ ഈ ​മാ​ലി​ന്യ പ്ര​ശ്നം കൂ​ടി പ​രി​ഹ​രി​ച്ചാ​ൽ മാ​ത്ര​മേ പാ​ർ​വ​തി​പു​ത്ത​നാ​റി​ലൂ​ടെ സ്ഥി​ര​മാ​യും സു​ഗ​മ​മാ​യും ബോ​ട്ട് ഓ​ടി​ക്കാ​നാ​വൂ എ​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ. ഒ​രു പ​രി​ശ്ര​മം കൂ​ടി ന​ട​ത്തി പാ​ർ​വ​തി പു​ത്ത​നാ​റി​ലെ മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റു​ന്ന​തി​ന് വേ​ണ്ട ശാ​സ്ത്രീ​യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​തി​ന് ആ​വ​ശ്യ​മാ​യ ച​ർ​ച്ച​ക​ളും തീ​രു​മാ​ന​ങ്ങ​ളും വൈ​കാ​തെ ത​ന്നെ സ്വീ​ക​രി​ക്കും.

എ​ന്നാ​ൽ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ ഇ​തെ​ല്ലാം ഒ​രു താ​ൽ​കാ​ലി​ക പ​രി​ഹാ​രം മാ​ത്ര​മേ ആ​കു​ന്നു​ള്ളു. ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ ആ​റ്റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന നി​ല​പാ​ട് ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. തു​ട​ർ​ച്ച​യാ​യി മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച് പാ​ർ​വ​തി പു​ത്ത​നാ​റി​ലെ വെ​ള്ള​ത്തി​ന് ക​റു​ത്ത നി​റ​വും അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വു​മാ​ണ്. ഇ​ത്ത​ര​ക്കാ​ർ​ക്ക് എ​തി​രെ പോ​ലീ​സ് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ർ​പ​റേ​ഷ​ൻ ഹെ​ൽ​ത്ത് വി​ഭാ​ഗ​ത്തോ​ട് ഒ​രു സ്ക്വാ​ഡി​നെ ഏ​ർ​പ്പെ​ടു​ത്തി മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കൈ​യോ​ടെ പി​ടി​കൂ​ടാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കും.

അ​സാ​ധ്യ​മാ​യ​ത് ഒ​ന്നു​മി​ല്ലെ​ന്ന് തെ​ളി​യി​ച്ച് കൊ​ണ്ടാ​ണ് പാ​ർ​വ​തി​പു​ത്ത​നാ​റി​ലൂ​ടെ നാം ​ബോ​ട്ട് ഓ​ടി​ച്ച​ത്. മാ​ലി​ന്യ​ങ്ങ​ൾ വീ​ണ്ടും നീ​ക്കം ചെ​യ്തു പാ​ർ​വ​തി​പു​ത്ത​നാ​റി​നെ ഒ​രി​ക്ക​ൽ കൂ​ടി ശു​ചീ​ക​രി​ക്കാം. പ​ക്ഷെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ അ​ത് തു​ട​ർ​ന്നാ​ൽ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ വീ​ണ്ടും വെ​റു​തെ​യാ​കും. ന​മ്മു​ടെ​യൊ​ക്കെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. സ​ർ​ക്കാ​രി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് പ​രി​ധി​ക​ളു​ണ്ട് എ​ന്ന് മ​ന​സ്സി​ലാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ത​ങ്ങ​ളു​ടെ വീ​ടി​ന്‍റെ മു​റ്റ​ത്താ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മാ​ലി​ന്യം ത​ള്ളു​ന്ന​ത് എ​ന്ന് തി​രി​ച്ച​റി​വോ​ടും ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടും ഇ​ട​പെ​ട​ണ​മെ​ന്നും അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.

പാ​ർ​വ​തി​പു​ത്ത​നാ​റി​ന്‍റെ ഇ​രു​ക​ര​യി​ലു​മു​ള്ള​വ​ർ വീ​ട്ടി​ൽ സി.​സി. ടി.​വി ക്യാ​മ​റ സ്ഥാ​പി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ലൊ​ന്ന് ആ​റ്റി​ൽ മാ​ലി​ന്യം എ​റി​യാ​ൻ വ​രു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന ത​ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തും ന​ന്നാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.