നെ​ഹ്റു​വി​ന്‍റെ ഇ​ന്ത്യ​യെ മോ​ദി കു​ഴി​ച്ചു​മൂ​ടി: പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
Saturday, August 17, 2019 6:57 PM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: നെ​ഹ്റു​വി​ന്‍റെ ഇ​ന്ത്യ​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​ഴി​ച്ചു​മൂ​ടി​യെ​ന്ന് പാ​ക്കി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മു​ഹ​മ്മ​ദ് ഖു​റേ​ഷി. കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന ശേ​ഷം മാ​ധ്യ​മ​ങ്ങ​ളു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡോ​വ​ൽ‌ ഉ​പ​ദേ​ശ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് ആ​റി​ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ രൂ​പീ​ക​രി​ച്ച കാ​ഷ്മീ​ർ ക​മ്മി​റ്റി​യു​ടെ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക​പ​ദ​വി ഇ​ന്ത്യ എ​ടു​ത്തു​ക​ള​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രു​ന്നു ഇ​മ്രാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ലെ എ​ല്ലാ അ​ധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ക​മ്മി​റ്റി​യെ​ന്ന് ഖു​റേ​ഷി പ​റ​ഞ്ഞു. കാ​ഷ്മീ​ർ വി​ഷ​യം എ​ങ്ങ​നെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാം എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ക​മ്മി​റ്റി ച​ർ​ച്ച ചെ​യ്തു. യോ​ഗം വ​ലി​യ വി​ജ​യ​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.