ബെ​സ്റ്റ് പോ​ലീ​സ്..! മി​ക​ച്ച കോ​ൺ​സ്റ്റ​ബി​ൾ പു​ര​സ്കാ​രം മേ​ടി​ച്ച​തി​നു പി​റ്റേ​ന്ന് കൈ​ക്കൂ​ലി​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ
Saturday, August 17, 2019 6:38 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ മി​ക​ച്ച കോ​ൺ​സ്റ്റ​ബി​ളി​നു​ള്ള പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​തി​നു പി​റ്റേ​ന്ന് പോ​ലീ​സു​കാ​ര​ൻ കൈ​ക്കൂ​ലി മേ​ടി​ച്ച​തി​ന് പി​ടി​യി​ലാ​യി. മെ​ഹ്ബൂ​ബ്ന​ഗ​റി​ലെ ഐ ​ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ൺ​സ്റ്റ​ബി​ൾ പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ മ​ന്ത്രി വി. ​ശ്രീ​നി​വാ​സ ഗൗ​ഡ​യു​ടെ പ​ക്ക​ൽ​നി​ന്നു​മാ​ണ് പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി പു​ര​സ്കാ​രം സ്വീ​ക​രി​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​മേ രാ​ജേ​ശ്വ​രി​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

പു​ര​സ്കാ​രം ല​ഭി​ച്ച​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​വും പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​തി​രി​ക്കാ​ൻ പ്ര​തി​യി​ൽ​നി​ന്നും 17,000 രൂ​പ വാ​ങ്ങി​യ റെ​ഡ്ഡി​യെ അ​ഴി​മ​തി​വി​രു​ദ്ധ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തെ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. മ​ണ​ൽ​ക്ക​ട​ത്തി​നു കേ​സെ​ടു​ക്കാ​തി​രി​ക്കാ​നാ​ണ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ര​മേ​ഷ് എ​ന്ന​യാ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ.

പു​ഴ​യി​ൽ​നി​ന്നും മ​ണ​ൽ​വാ​രി​ക്കൊ​ണ്ടു​പോ​കാ​ൻ അ​ധി​കൃ​ത​രി​ൽ​നി​ന്നും അ​നു​മ​തി​പ​ത്രം ഉ​ണ്ടാ​യി​രി​ക്കെ പ​ല്ലെ തി​രു​പ്പ​തി റെ​ഡ്ഡി​യും പോ​ലീ​സു​കാ​രും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​പ്പ​റ്റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ റെ​ഡ്ഡി​യെ റി​മാ​ൻ​ഡി​ൽ​വി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.