ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നു മു​ല്ല​പ്പ​ള്ളി; അ​പ്ര​സ​ക്ത​മെ​ന്നു ഡീ​ൻ
Saturday, August 17, 2019 6:33 PM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ടി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും അ​തു വാ​യി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നു കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. റി​പ്പോ​ർ​ട്ട് ഗൗ​ര​വ​ത്തോ​ടെ പ​ഠ​ന​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും വ​രാ​ൻ പോ​കു​ന്ന മ​ഹാ​ദു​ര​ന്ത​ങ്ങ​ളെ കു​റി​ച്ചു ജ​ന​ങ്ങ​ളെ ബോ​ധ​വാ​ൻ​മാ​രാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​നി​യൊ​രു ക​ട​ന്നാ​ക്ര​മ​ണ​വും കൈ​യേ​റ്റ​വും അ​നു​വ​ദി​ച്ചു​കൂ​ടാ. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ൾ ന​മ്മു​ടെ നാ​ടി​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. നാ​ടി​ന്‍റെ സ​മൃ​ദ്ധി​യും പ​ച്ച​പ്പും പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളെ ആ​ശ്ര​യി​ച്ചാ​ണു നി​ല​നി​ൽ​ക്കു​ന്ന​ത്. ഇ​തു ത​ക​ർ​ക്കാ​നും ചൂ​ക്ഷ​ണം ചെ​യ്യാ​നും ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഇ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ ത​ള്ളി ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് രം​ഗ​ത്തെ​ത്തി. ഗാ​ഡ്ഗി​ൽ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​പ്ര​സ​ക്ത​മാ​ണെ​ന്നും ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ൻ​മേ​ലു​ള്ള അ​ടി​യ​ന്ത​ര വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും ഡീ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.