മു​ഹ​മ്മ​ദ് അ​ന​സി​ന് അ​ർ​ജു​ന പു​ര​സ്കാ​രം
Saturday, August 17, 2019 5:33 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി അ​ത്‌​ല​റ്റ് മു​ഹ​മ്മ​ദ് അ​ന​സ് ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് അ​ര്‍​ജു​ന പു​ര​സ്കാ​രം. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളാ​യ ര​വീ​ന്ദ്ര ജ​ഡേ​ജ, പൂ​നം യാ​ദ​വ് എ​ന്നി​വ​രാ​ണ് അ​ന​സി​നെ കൂ​ടാ​തെ അ​ർ​ജു​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. ഏ​ഷ്യ​​ൻ ഗെ​യിം​സ് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വാ​ണ് അ​ന​സ്. അ​ത്‌​ല​റ്റ് ദീ​പ മാ​ലി​ക്കും ഗു​സ്തി താ​രം ബ​ജ്റം​ഗ് പൂ​നി​യ​യും ഖേ​ൽ​ര​ത്ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

കാ​യി​ക​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​യ്ക്കു​ള്ള ധ്യാ​ൻ​ച​ന്ദ് പു​ര​സ്കാ​രം മ​ല​യാ​ളി​യാ​യ ഹോ​ക്കി താ​രം മാ​നു​വ​ൽ ഫ്രെ​ഡ​റി​ക്കി​ന് ല​ഭി​ച്ചു. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 1972ലെ ​ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഹോ​ക്കി ടീ​മി​ലെ അം​ഗ​മാ​യി​രു​ന്നു. ഒ​ളി​മ്പി​ക് മെ​ഡ​ല്‍ നേ‍​ടി​യ ഏ​ക മ​ല​യാ​ളി​യു​മാ​ണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.