നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ട് എ​ടു​ക്കാ​ൻ മ​റ​ന്നു; ഗോ ​എ​യ​ർ വി​മാ​നം തി​രി​ച്ചി​റ​ക്കി
Saturday, August 17, 2019 10:16 AM IST
ന്യൂ​ഡ​ൽ​ഹി: നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ട് എ​ടു​ക്കാ​ൻ മ​റ​ന്നു പോ​യ​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ നി​ന്ന് ബാ​ങ്കോ​ക്കി​ലേ​ക്ക് പ​റ​ന്ന ഗോ ​എ​യ​ര്‍ വി​മാ​നം തി​രി​ച്ചി​റ​ക്കി. വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. 146 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.15 ന് ​പ​റ​ന്ന വി​മാ​നം ര​ണ്ട​ര മ​ണി​ക്കൂ​റി​നു​ശേ​ഷം ഒ​മ്പ​ത​ര​യോ​ടെ തി​രി​ച്ച് ഡ​ൽ​ഹി​യി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കോ​ക്കി​ലേ​ക്കു​ള്ള യ​ഥാ​ർ​ഥ വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നാ​ൽ പ​ക​രം പു​തി​യ വി​മാ​നം ത​യാ​റാ​ക്കി​യി​രു​ന്നു. ഈ ​വി​മാ​ന​മാ​ണ് നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ടി​ല്ലാ​തെ പ​റ​ന്ന​ത്. അ​ടു​ത്തി​ടെ ഗോ ​എ​യ​റി​ന് ല​ഭി​ച്ച ഈ ​വി​മാ​നം ഇ​ന്ത്യ​യ്ക്കു​ള്ളി​ലെ പ്രാ​ദേ​ശി​ക പാ​ത​ക​ളി​ൽ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്. ഇ​തി​നാ​ൽ നാ​വി​ഗേ​ഷ​ൻ ചാ​ർ​ട്ട് പു​തു​ക്കി​യി​രു​ന്നി​ല്ല.

തി​രി​ച്ച​റി​ക്കി​യ വി​മാ​നം പി​ന്നീ​ട് ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ണ്ടും പു​റ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ മു​ൻ നി​ർ​ത്തി​യാ​ണ് വി​മാ​നം തി​രി​ച്ചി​റ​ക്കി​യ​തെ​ന്നും യാ​ത്ര​ക്കാ​ര്‍​ക്ക് നേ​രി​ട്ട അ​സൗ​ക​ര്യ​ത്തി​ല്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും ഗോ​എ​യ​ര്‍ വ​ക്താ​വ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.