മം​ഗ​ളൂ​രു​വി​ൽ വ്യാ​ജ അ​ന്വേ​ഷ​ണ സം​ഘം പി​ടി​യി​ൽ; സം​ഘ​ത്തി​ൽ മ​ല​യാ​ളി​ക​ളും
Saturday, August 17, 2019 9:30 AM IST
മം​ഗ​ളൂ​രു: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട വ്യാ​ജ അ​ന്വേ​ഷ​ണ സം​ഘം മം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ൽ. അ​ഞ്ച് മ​ല​യാ​ളി​ക​ളും നാ​ല് ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​ത്. നാ​ഷ​ണ​ൽ ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ എ​ന്ന പേ​രി​ലാ​ണ് ഇ​വ​ർ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് വ്യാ​ജ അ​ന്വേ​ഷ​ണ സം​ഘം പി​ടി​യി​ലാ​യ​ത്. നാ​ഷ​ണ​ല്‍ ക്രൈം ​ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യു​ടെ പേ​രി​ല്‍ ഹോ​ട്ട​ലി​ല്‍ മു​റി എ​ടു​ത്തു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വ്യാ​ജ സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ച ഇ​വ​രു​ടെ വാ​ഹ​ന​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പി​ടി​യി​ലാ​യ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.