എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ എ​കെ-47 തോ​ക്ക്
Saturday, August 17, 2019 4:43 AM IST
പാ​റ്റ്ന: ബി​ഹാ​ർ എം​എ​ൽ​എ അ​ന​ന്ത് സിം​ഗി​നെ വീ​ട്ടി​ൽ​നി​ന്നും എ​കെ-47 തോ​ക്ക് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പാ​റ്റ്ന​യി​ലു​ള്ള അ​ന​ന്ത് സിം​ഗി​ന്‍റെ പി​താ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് തോ​ക്ക് ക​ണ്ടെ​ടു​ത്ത​ത്.

പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന വീ​ട് മ​ജി​സ്ട്രേ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ തു​റ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​കെ-47 തോ​ക്കി​നു പു​റ​മേ മ​റ്റു പ​ല വ​സ്തു​ക​ളും എം​എ​ൽ​എ​യു​ടെ വീ​ട്ടി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം അ​ന​ന്ത് നി​ഷേ​ധി​ച്ചു. ത​ന്‍റെ ഭാ​ര്യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു നേ​താ​വി​നെ​തി​രെ മ​ത്സ​രി​ച്ച​തി​നാ​ൽ അ​ധി​കൃ​ത​ർ ത​ന്നെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ന​ന്ത് ആ​രോ​പി​ച്ചു. ഗു​ണ്ടാ​ത​ല​വ​നാ​യ ഇ​യാ​ൾ 2015ൽ ​മോ​കാ​മ​യി​ൽ​നി​ന്ന് സ്വ​ത​ന്ത്ര​നാ​യാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

2005 ആ​ദ്യ​മാ​യി ജെ​ഡി​യു ടി​ക്ക​റ്റി​ലാ​ണ് അ​ന​ന്ത് മോ​കാ​മ​യി​ൽ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ 2015ൽ ​ജെ​ഡി​യു അ​ധ്യ​ക്ഷ​ൻ നി​തീ​ഷ് കു​മാ​ർ ആ​ർ​ജെ​ഡി​യു​മാ​യി സ​ഖ്യം രൂ​പീ​ക​രി​ച്ച​തോ​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള അ​ന​ന്തി​ന് സീ​റ്റ് നി​ഷേ​ധി​ച്ചു. ഇ​തോ​ടെ​യാ​ണ് അ​ന​ന്ത് സ്വ​ത​ന്ത്ര​നാ​യി ജ​ന​വി​ധി തേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.