കാ​ഷ്മീ​രി​ൽ പാ​ക് നു​ഴ​ഞ്ഞു ക​യ​റ്റം സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി
Saturday, August 17, 2019 3:46 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പം പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മം ഇ​ന്ത്യ​ൻ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഭീ​ക​ര​ർ ന​ട​ത്തി​യ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​മാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​രെ ത​ള്ളി​വി​ടാ​നു​ള്ള പാ​ക് സൈ​ന്യ​ത്തി​ന്‍റെ ശ്ര​മം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ സൈ​നി​ക വൃ​ത്ത​ങ്ങ​ൾ ആ​രോ​പി​ച്ചു.

നീ​ലാം വാ​ലി​ക്ക് സ​മീ​പം കാ​ളി ഘാ​ട്ടി​യി​ൽ പാ​ക്കി​സ്ഥാ​ൻ ഒ​രു ആ​ശ​യ​വി​നി​മ​യ കേ​ന്ദ്രം സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ ഭീ​ക​ര​ർ​ക്ക് അ​വ​രു​ടെ ഗൈ​ഡു​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ പാക്കിസ്ഥാൻ സൈന്യം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ന്ത്യ ആ​രോ​പി​ച്ചു.

പാ​ക്കി​സ്ഥാ​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​മൂ​ലം ഇ​ന്ത്യ​ൻ സൈ​ന്യം ജാ​ഗ്ര​ത​യി​ലാ​ണെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.