ജ​യ്‌​റ്റ്‌​ലി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു
Friday, August 16, 2019 11:49 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​യിം​സി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്‌​റ്റ്‌​ലി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ജ​യ്റ്റ്ലി​യെ രാ​ഷ്‌​ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചു.

കേ​ന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ‌, സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ർ ചൗ​ബേ​ തുടങ്ങിയവരും ജ​യ്‌​റ്റ്‌​ലി​യെ കാ​ണാ​നെ​ത്തി.

ക​ഴി​ഞ്ഞ ആ​ഴ്ച ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വും ജ​യ്‌​റ്റ്‌​ലി​യെ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ൻ​പ​തി​നാ​ണ് ശ്വാ​സ​ത​ട​സം നേ​രി​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ജ​യ്‌​റ്റ്‌​ലി​യെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.