കാ​ഷ്മീ​ർ വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച് റ​ഷ്യ; ആ​ശ​ങ്ക​യ​റി​യി​ച്ച് ചൈ​ന
Friday, August 16, 2019 10:07 PM IST
ജ​നീ​വ: കാ​ഷ്മീ​ർ പ്ര​ശ്‍​നം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​ർ​ന്ന യു​എ​ന്‍ ര​ക്ഷാ​സ​മി​തി യോ​ഗ​ത്തി​ൽ ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ച് റ​ഷ്യ. കാ​ഷ്മീ​ർ പ്ര​ശ്നം ഇ​ന്ത്യ​യും പാ​കി​സ്ഥാ​നും ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ റ​ഷ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ബ്രി​ട്ട​നും ഫ്രാ​ന്‍​സും യോ​ഗ​ത്തി​ൽ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍, കാ​ഷ്മീ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ചൈ​ന ആ​ശ​ങ്ക​യ​റി​യി​ച്ചു. പാ​കി​സ്ഥാ​നു​മാ​യി കാ​ഷ്മീ​ർ വി​ഷ​യം ഇ​ന്ത്യ ച​ര്‍​ച്ച ചെ​യ്യേ​ണ്ടി​യി​രു​ന്നെ​ന്നും ചൈ​ന അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​മാ​യ ചൈ​ന, ഇ​ന്ത്യ-​പാ​ക് പ്ര​ശ്നം അ​ജ​ണ്ട​യി​ലു​ള്‍​പ്പെ​ടു​ത്തി കാ​ഷ്മീ​ര്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. കാ​ഷ്മീ​ർ വി​ഭ​ജ​നം സം​ബ​ന്ധി​ച്ച ഇ​ന്ത്യ​യു​ടെ നി​ല​പാ​ടി​ൽ ചൈ​ന നേ​ര​ത്തെ ത​ന്നെ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

ഐ​ക്യ​രാ​ഷ്ട്ര ര​ക്ഷാ​സ​മി​തി ത​ര്‍​ക്ക പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച കാ​ഷ്മീ​രി​ല്‍ ഇ​ന്ത്യ​ക്ക് എ​ങ്ങി​നെ ഏ​ക​പ​ക്ഷീ​യ നി​ല​പാ​ട് എ​ടു​ക്കാ​നാ​കു​മെ​ന്നാ​യി​രു​ന്നു ചൈ​ന​യു​ടെ ചോ​ദ്യം. എ​ന്നാ​ൽ, വി​ഷ​യം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ട്ടെ​യ​ന്നെ നി​ല​പാ​ടി​ലാ​ണ് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ലെ മ​റ്റ് സ്ഥി​രാ​ഗം​ങ്ങ​ളാ​യ ഫ്രാ​ന്‍​സ്, റ​ഷ്യ, ബ്രി​ട്ട​ണ്‍, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ള്‍. ഇ​ക്കാ​ര്യം നേ​ര​ത്തെ ത​ന്നെ ഈ ​നാ​ല് രാ​ജ്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​തേ​സ​മ​യം, കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് മു​ൻ​പ് പാ​കി​സ്ഥാ​ൻ അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ തേ​ടി​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ട്. എ​ന്നാ​ൽ, ഈ ​ആ​വ​ശ്യം യു​എ​ൻ ര​ക്ഷാ​സ​മി​തി ത​ള്ളു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.