നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ
Friday, August 16, 2019 6:02 PM IST
കൊച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​ത്തി​ല്‍ കൊ​ളം​ബോ​യി​ലേ​ക്ക് പോ​കാ​ന്‍ എ​ത്തി​യ തൃ​ശൂ​ര്‍ സ്വ​ദേ​ശി വി.​എ​ന്‍.​ര​വി​യാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ഗി​ല്‍ ബോം​ബു​ണ്ടെ​ന്ന് എ​യ​ര്‍​ലൈ​ന്‍​സ് ജീ​വ​ന​ക്കാ​ര​​നോ​ട് പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ഇ​യാ​ളെ സി​ഐ​എ​സ്എ​ഫ് പി​ടി​കൂ​ടി​യ​ത്. ബാ​ഗ് പ​രി​ശോ​ധി​ച്ചപ്പോൾ ബോം​ബ് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തിൽ സു​ര​ക്ഷാ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന കാ​ര​ണ​ത്താ​ല്‍ നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി. സംഭവത്തിൽ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.