കവളപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
Friday, August 16, 2019 3:07 PM IST
മലപ്പുറം: നിലമ്പൂർ കവളപ്പാറയിൽ ഉരുൾപ്പൊട്ടലിൽ കാണാതായ നാല് മൃതദേഹങ്ങൾ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 37 ആയി. ഇനി 22 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

ഇന്ന് രാവിലെ 10.30 ഓടെ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അരമണിക്കൂറിന് ശേഷം സ്ത്രീയുടെ മൃതദേഹവും രക്ഷാപ്രവർത്തകർ പുറത്തെടുത്തു. പിന്നീട് ഉച്ചയോടെയാണ് നാലാമത്തെ മൃതദേഹം കണ്ടെത്തിയത്. മഴമാറി നിൽക്കുന്നതിനാൽ ഉൗർജിത തെരച്ചിലാണ് കവളപ്പാറയിൽ നടക്കുന്നത്.

നാല് സംഘങ്ങളായി തിരിഞ്ഞ് 16 മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇന്ന് തെരച്ചിൽ. പ്രദേശവാസികളുടെ സഹായത്തോടെ അപകടമുണ്ടായ പ്രദേശത്തിന്‍റെ മാപ്പ് എൻഡിആർഎഫ് സംഘം തയാറാക്കിയിട്ടുണ്ട്. ഇത് തെരച്ചിലിന് സഹായകമാകുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.