വേമ്പനാട്ട് കായലില്‍ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു
Friday, August 16, 2019 3:09 PM IST
ചേര്‍ത്തല: വേമ്പനാട്ട് കായലില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു. പള്ളിപ്പുറം പള്ളിക്കടവിന് സമീപം കുളിക്കാനിറങ്ങിയ തണ്ണീര്‍മുക്കം പഞ്ചായത്ത് നാലാം വാര്‍ഡ് കൊക്കോതമംഗലം കണ്ടത്തില്‍ കെ.എ. ജോസഫിന്‍റെ മകന്‍ റെജു (27) ആണ് മരിച്ചത്. സംസ്കാരം കോക്കമംഗലം സെന്‍റ് തോമസ് പള്ളി സെമിത്തേരിയില്‍ വെള്ളിയാഴ്ച വൈകിട്ട് നാലിന്.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു യുവാവ് ഒഴുക്കില്‍പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് കായലില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. അടിയൊഴുക്കും ശക്തമായിരുന്നു.

മാതാവ്: റീത്താമ്മ മണപ്പുറം അഞ്ചുപുന്നയ്ക്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: റെജി ബിജു കുറുവേലിപ്പടിക്കല്‍ ടി.വി പുരം, റോജി ജോസഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.