സ്വർണ വിലയിൽ മാറ്റമില്ല
Friday, August 16, 2019 3:32 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന്‍റെ വില റിക്കാർഡ് നിരക്കായ 28,000 രൂപയിൽ എത്തിയിരുന്നു. ഗ്രാമിന് 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലെ വില വർധനവാണ് സ്വർണ വില ആഭ്യന്തര വിപണിയിൽ കുതിച്ചുകയറാൻ ഇടയാക്കിയത്.

ഓഗസ്റ്റ് ഒന്നിന് പവന്‍റെ വില 25,680 രൂപയായിരുന്നു. മാസം പകുതി പിന്നിടുമ്പോൾ പവന് വർധിച്ചത് 2,320 രൂപയാണ്. ഇത്രവലിയ വില വർധന ചരിത്രത്തിൽ ആദ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.